Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗതുകമുണർത്തി നായകല്യാണം, 5000 മനുഷ്യർ സാക്ഷി!

Marriage

പട്ടുപുടുവ ചുറ്റി സുന്ദരിയായ മണവാട്ടി, അരികിൽ വർണ നിറമോലും വസ്ത്രമണിഞ്ഞെത്തിയ മണവാളൻ. ആട്ടവും പാട്ടവും മേളവുമൊക്കെയായി ഒരുഗ്രൻ കല്യാണം. പക്ഷേ ഇവിടെ വരനും വധുവനും മനുഷ്യരല്ല പകരം രണ്ടു നായകൾ ആണെന്നു മാത്രം. അതെന്താ കല്യാണം മനുഷ്യരുടെ മാത്രം കുത്തകയാണോ? നായകൾക്കെന്താ കല്യാണം കഴിച്ചാൽ? വിശ്വാസം വരുന്നില്ലെങ്കില്ലെങ്കിൽ തെളിവുസഹിതമുള്ള വിഡിയോ തന്നെ കാണാം. ഒന്നും രണ്ടുമല്ല അയ്യായിരം പേരാണ് ഈ നായക്കല്യാണത്തിൽ പങ്കെടുത്തത്. ഉത്തർപ്രദേശിലെ കൗസാംബി ജില്ലയിലെ പവാരാ ഗ്രാമത്തിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്.

ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഡിജെയ്ക്കൊപ്പം കിടിലൻ നൃത്തങ്ങളോടെയാണ് വരനെ ആനയിച്ചത്. ബസന്ത് ത്രിപാതി എന്നയാളുടെ പൊന്നോമനയായ നായയും ജങ് ബഹാദൂറിന്റെ പ്രിയ പട്ടിയും തമ്മിലാണ് വിവാഹം കഴിച്ചത്. വരണമാല്യം വരെ കൈമാറിയൊരു കിടിലൻ വിവാഹം. വിവാഹത്തിനൊടുവിൽ വധുവിനെ നിറകണ്ണുകളോടെ യാത്രയയക്കുന്ന ബഹാദൂറിനെയും വിഡിയോയിൽ കാണാം. ഇപ്പോൾ മനസിലായല്ലോ ഈ നായക്കല്യാണം അത്ര ചില്ലറയായിരുന്നില്ലെന്ന്. എന്തായാലും നായ വിവാഹം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Your Rating: