Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണാടിയില്ലാതെ ഒരുങ്ങിയാൽ എങ്ങനെയിരിക്കും?

Makeup

ഒരുകിറ്റ് മേയ്ക്ക്അപ് സാധനങ്ങൾ കൊടുത്തിട്ട് ഒരു പെണ്ണിനോട് ഒരുങ്ങാൻ പറഞ്ഞാൽ നേരെ കണ്ണാടിക്കു മുന്നിലെക്കു ഓടുന്നതായിരിക്കും ആദ്യ കാഴ്ച. കണ്ണാടിയില്ലാതെ മേയ്ക്അപ് ചെയ്യാൻ അറിയാത്തതുകൊണ്ടു മാത്രമല്ല ആ ഓട്ടം, ഓരോ ഘട്ടം കഴിയുമ്പോഴും മുഖത്തിനു വരുന്ന മാറ്റങ്ങൾ സ്വയം കണ്ടറിയാൻ കൂടിയാണ്. കണ്ണാടിയ്ക്കു മുന്നിൽ മണിക്കൂറുകൾ ചിലവഴിച്ചാലും മതിയാകാത്ത പെൺകുട്ടികളാണ് ഏറെയും. ഇനിയിപ്പോ വല്ല പാർട്ടിയോ ആഘോഷമോ ആണെങ്കിൽ പറയുകയും വേണ്ട, എഴുന്നേറ്റു വരുന്നതുതന്നെ കണ്ണാടിയുടെ മുന്നിലേക്കാവും.

കണ്ണാടി ഇത്രത്തോളം വീക്ക്നെസ് ആയ പെൺകുട്ടികളോട് ഒരിക്കൽ കണ്ണാടിയില്ലാതെ മേക്അപ് ചെയ്യാൻ പറഞ്ഞാൽ എന്തായിരിക്കും ഫലം? അത്തരത്തിലൊരു രസകരമായ വീഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നത്. ആറുപെൺകുട്ടികളാണ് ഇവിടെ കണ്ണാടിയില്ലാതെ മുഖം മിനുക്കുന്നത്. പലരുടെയും മേക്അപ് കണ്ടാൽ ചിരിയടക്കാനാവില്ല. ലിപ്സ്റ്റിക്കും ഐലൈനറുമൊക്ക കണ്ണാടിയുടെ അഭാവത്തിൽ വാരിപ്പൊത്തുന്ന കാഴ്ച അതിഗംഭീരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.