Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധേ മായ്ക്ക് ഒരു ഉഗ്രൻ ഡബ്സ്മാഷ്

Radhe ma

വിവാദങ്ങളിലൂടെ വാർത്തകളിലിടം നേടിയ സ്വയംപ്രഖ്യാപിത ആൾെെദവമാണ് രാധേ മാ. മിനി സ്കർട്ടിലുള്ള രാധേ മായുടെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. എന്നാൽ മിനി സ്കർട്ട് ഇട്ടത് തന്റെ ഭക്തർ ആവശ്യപ്പെട്ടിട്ടാണെന്നും ഭക്തരുടെ സന്തോഷമാണ് തന്റെയും സന്തോഷം എന്നുമായിരുന്നു രാധേ മാ പിന്നീട് പ്രതികരിച്ചത്. ഇതിനു പിന്നാലെ രാധേ മാ ഡാൻസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഡബ്സ്മാഷിലും ട്രെൻഡിങ് ആവുകയാണ് രാധേ മാ.

പക്ഷേ ഇത് യഥാർത്ഥ രാധേ മാ അല്ല കേട്ടോ. രാധേ മായ്ക്കു സമാനമായി വസ്ത്രം ധരിച്ച് ഉന്മേഷ് പോട്ഡാർ എന്ന യുവാവാണ് ഡബ്സ്മാഷ് വിഡിയോയ്ക്കു പിന്നിൽ. രാധാ ഒാൺ ദ ഡാൻസ് ഫ്ലോർ എന്ന പശ്ചാസത്തല സംഗീതത്തിലാണ് ഡബ്സ്മാഷ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ മാധ്യമങ്ങളെ കാണുന്നതിനിടയിൽ രാധേ മാ പറഞ്ഞ വാക്കുകളും ഇൗ ഡബ്സ്മാഷ് വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഞാൻ അമ്മയാണ്, ഞാൻ വിശുദ്ധയും ധർമശീലയുമാണ് എന്നായിരുന്നു രാധേ മായുടെ വാക്കുകൾ.