ചെളിയിൽ വീണുപോയ കുട്ടിയാനയെ രക്ഷിക്കാൻ അമ്മ ശ്രമിക്കുന്ന കാഴ്ച യൂട്യൂബിൽ ഹിറ്റാകുന്നു. ഒരാഴ്ച കൊണ്ട് ആറു ലക്ഷത്തോളം പേർ ഇതിനകം ഈ മനം നിറയ്ക്കുന്ന വിഡിയോ കണ്ടുകഴിഞ്ഞു.
ചെളിയിൽ വീണ കുട്ടിയാനയെ എത്ര പരിശ്രമിച്ചിട്ടും കരയ്ക്കു കയറ്റാൻ അമ്മയ്ക്കു കഴിഞ്ഞില്ല. ആദ്യം തുമ്പിക്കൈകൊണ്ടൊന്നു പരിശ്രമിച്ചു, നടന്നില്ല. പിന്നെ അമ്മയും കുഴിയിലിറങ്ങി നോക്കി. എന്നിട്ടും രക്ഷയില്ല. ഇതിനിടയ്ക്ക് അമ്മയുടെ അടുത്തെത്താനുള്ള കുട്ടിയാനയുടെ വെപ്രാളം.
ഇതു കണ്ടെത്തിയ മറ്റു കാട്ടാനകൾ കുട്ടിയാനയുടെ രക്ഷയ്ക്കെത്തി. ഒടുവിൽ എല്ലാവരും ചേർന്ന് കുഞ്ഞിനെ വലിച്ചുകയറ്റി. ഒടുവിൽ അമ്മയുടേയും കൂട്ടുകാരുടേയും കൂടെ തുള്ളിച്ചാടി കുട്ടിയാന കാട്ടിലേക്കു മടങ്ങി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.