Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പൊളിച്ചു, ഷാജി പാപ്പനായി വികാരിയച്ചൻ, ഡാൻസ് വൈറൽ!

shaji മാറിക സെന്റ് ആന്റണീസ് പള്ളിയിലെ ഫ്ലാഷ് മോബിനിടയിൽ ഷാജി പാപ്പനായി അവതരിച്ച വികാരിയച്ഛൻ വിൻസൺ കുരുട്ടുപറമ്പിൽ

ഹാജീ മസ്താൻ സലാം വെക്കും വീരൻ പാപ്പൻ ഷാജീപാപ്പൻ... ആറ്റംബോംബും ചീറിപ്പായും ഐറ്റം എന്റെ ഷാജീപാപ്പൻ..... ഓർമയില്ലേ ഈ വരികൾ.. ആട് ഒരു ഭികരജീവിയാണ് എന്ന ചിത്രത്തിൽ ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്റെ തീം സോങ് അങ്ങനെ പെട്ടെന്നു മറക്കാന്‍ പറ്റുമോ. എന്നാൽ ആ ഗാനത്തിൽ ഒരു വികാരിയച്ഛൻ അവതരിച്ചാലോ? സംഭവം നടന്നത് ഇങ്ങു തൊടുപുഴയിലെ മാറിക സെന്റ് ആന്റണീസ് പള്ളിയിലാണ്. ഫ്ലാഷ് മോബിനിടയിൽ ഒരു വെറൈറ്റിയ്ക്കു വേണ്ടി വികാരിയച്ചൻ കടന്നുവന്നത് ഷാജി പപ്പൻ ഗാനത്തിലൂടെയാണ്.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുകൂട്ടം യുവാക്കൾ സംഘടിപ്പിച്ച ഫ്ലാഷ് മോബിലേക്കാണ് വികാരിയച്ചൻ വ്യത്യസ്ത ഭാവത്തിൽ പ്രത്യക്ഷപ്പെട്ടത്. വിശ്വാസ സമൂഹത്തിനിടയിലേക്ക് യുവാക്കളുടെ സകല ഊർജവും ആവാഹിച്ചെത്തിയ ഫാദര്‍ വിൻസൺ കുരുട്ടുപറമ്പിൽ നിമിഷനേരം കൊണ്ടാണ് കാണികളുടെ മനം കവർന്നത്. ഷാജി പാപ്പന്റേതു പോലെ കറുത്ത ഷർട്ടും ചുവന്ന മുണ്ടും കൂളിങ് ഗ്ലാസുമണി‍ഞ്ഞ് യഥാർഥ ഷാജി പാപ്പനെ വെല്ലുംവിധമാണ് ഫാദർ പ്രകടനം കാഴ്ച വച്ചത്. ഫാദറിന്റെ സസ്പെന്‍സ് നിറഞ്ഞ ക‌ടന്നുവരവിൽ ഇടവക അംഗങ്ങളൊക്കെയും ഞെട്ടിത്തരിച്ചുവെന്നു മാത്രമല്ല കരഘോഷങ്ങളോടെ പൂർണ പിന്തുണയും നൽകി. എന്തായാലും ഫാദറിന്റെ ഷാജി പാപ്പൻ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Your Rating: