Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽ മീഡിയയിൽ മകളുടെ എക്സ്പോസ് ചിത്രങ്ങൾ, അച്ഛന്റെ പ്രതികരണത്തോടെ സംഗതി കൈവിട്ടു!

martin മകൾ കാസി മാർട്ടിന്റെ െസക്സി ചിത്രങ്ങളെ രസകരമായി പകർത്തിയ അച്ഛൻ ക്രിസ് ബർ മാർട്ടിൻ

മക്കൾ ചെയ്യുന്നതു തെറ്റാണെന്നു തോന്നിയാൽ അവരെ തിരുത്താനുള്ള പൂർണ അവകാശം മാതാപിതാക്കള്‍ക്കുണ്ട്. ശകാരം തന്നെ വേണമെന്നില്ല, സമാധാനത്തിലൂടെ ശരിയും തെറ്റും മനസിലാക്കിക്കുന്നതാണ് ഏറ്റവും ഉത്തമമായ വഴി. പ്രത്യേകിച്ചും കൗമാരപ്രായക്കാരായ മക്കളെ കൈകാര്യം ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മാതാപിതാക്കള്‍ പറയുന്നതു നല്ലതിനു വേണ്ടിയാണെങ്കിൽപ്പോലും അതിനെ വിമർശിക്കാനേ ആ പ്രായത്തിലുള്ള മക്കൾക്കു തോന്നൂ. ഇവിടെ കൗമാരക്കാരിയായ ഒരു മകളെ അച്ഛൻ തിരുത്തിയത് ഏറ്റവും രസകരമായ രീതിയിലാണ്. സോഷ്യൽ മീഡിയകളിൽ സെക്സി ഫോട്ടോകൾ അപ്‌‌ലോഡു ചെയ്യുന്ന മകള്‍ക്ക് അച്ഛൻ കൊടുത്ത മറുപടിയാണ് രസകരം.

martin-2 മകൾ കാസി മാർട്ടിന്റെ െസക്സി ചിത്രങ്ങളെ രസകരമായി പകർത്തിയ അച്ഛൻ ക്രിസ് ബർ മാർട്ടിൻ

ക്രിസ് ബർ മാർട്ടിൻ എന്ന അച്ഛനാണ് കാസി മാർട്ടിൻ എന്ന തന്റെ മകളുടെ സെക്സി ഫോട്ടോകൾ അപ്‌ലോഡു ചെയ്യുന്ന രീതിയോടു വ്യത്യസ്തമായി പ്രതികരിച്ചത്. മേക്അപ് ചെയ്തു ചെറിയ രീതിയിൽ എക്സ്പോസ് ചെയ്യും വിധത്തിലുള്ള കാസിയുടെ ഫോ‌ട്ടോകളെ അതേപടി കോപ്പി ചെയ്ത് സോഷ്യൽ മീഡിയയില്‍ അപ്‌ലോഡു ചെയ്യുകയാണ് ആ അച്ഛൻ ചെയ്തത്. പക്ഷേ മകളെപ്പോലെ സുന്ദരമല്ല ചിത്രങ്ങള്‍ മറിച്ച് മകൾ ചെയ്തതു പലതും അരോചകമായ രീതിയിൽ ഹാസ്യം കലർത്തി അവതരിപ്പിക്കുകയായിരുന്നു മാർട്ടിൻ ചെയ്തത്.

''എന്റെ മകൾ സെക്സി ഫോ‌‌ട്ടോകൾ അപ്‌ലോഡു ചെയ്യുന്നുണ്ട്, അവളോടു നിർത്താൻ പറയുന്നതിനു പകരം ഞാൻ മറ്റൊരു നല്ലവഴി തിരഞ്ഞെടുത്തിരിക്കുകയാണ്'' എന്നു പറഞ്ഞാണ് മാർട്ടിൻ തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കാസി ‌ടാറ്റൂ ചെയ്ത്, ഇലകൾ കൊണ്ടു മനോഹരമായ കിരീടം തയ്യാറാക്കി അതും ധരിച്ചെടുത്ത സെൽഫി മാർട്ടിൻ പുനരാവിഷ്കരിച്ചത് പ്ലാസ്റ്റിക് ഇലകൾ കൊണ്ടു തല അലങ്കോലപ്പെ‌ടുത്തിയ ചിത്രമെടുത്താണ്. ക്രോപ് ടോപ് ധരിച്ചു പാതി വയറും കാണിച്ചു നില്‍ക്കുന്ന കാസിയുടെ മറ്റൊരു ഫോട്ടോയും മാർട്ടിൻ അതേ പടി രസകരമായി പകർത്തിയിട്ടുണ്ട്.

martin-1 മകൾ കാസി മാർട്ടിന്റെ െസക്സി ചിത്രങ്ങളെ രസകരമായി പകർത്തിയ അച്ഛൻ ക്രിസ് ബർ മാർട്ടിൻ

പക്ഷേ മാർട്ടിൻ വളരെ തമാശാപൂർവം അവതരിപ്പിച്ച കാര്യത്തെ മകൾ അതീവ ഗൗരവമായി എടുത്തുവെന്നു പറയാതെ വയ്യ. എന്റെ അച്ഛൻ എന്നെ സോഷ്യൽ മീഡിയയിലൂടെ ഹരാസ് ചെയ്യുന്നു എന്ന ക്യാപ്ഷൻ നൽകി കാസി അച്ഛന്റെ ചിത്രങ്ങളും പങ്കുവച്ചു. സംഗതി സെൽഫിഭ്രാന്തിയായ മകളെ ശകാരിക്കാതെ കാര്യം മനസിലാക്കിക്കൊടുക്കുകയായിരുന്നു മാര്‍ട്ടിന്റെ ഉദ്ദേശമെങ്കിലും ഇന്റർനെറ്റ് ലോകം അതു ഇരുകയ്യും നീട്ടി സ്വീകരിച്ചു. താരതമ്യപ്പെടുത്തിയുള്ള ആ അച്ഛൻ-മകൾ ചിത്രങ്ങൾ ഓൺലൈനിൽ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Your Rating: