Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായിപ്പ് ഒന്നടിച്ചു; ഇന്ത്യക്കാരൻ അടിയോടടി

വഴിയിൽക്കൂടി പോകുന്ന അടി ചോദിച്ചു വാങ്ങിക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളു. ഇപ്പോൾ കാണുകയും ചെയ്തു. സംഭവം ലണ്ടനിലാണ്. വാക്കു തർക്കത്തിനിടെ ഇന്ത്യക്കാരനായ സിഖ് വിദ്യാർത്ഥിക്കിട്ട് ഒരിടി കൊടുത്തതേ സായിപ്പിനു ഓർമ്മയുള്ളു. പിന്നെ തിരിച്ചു കിട്ടിയത് ഇടിയുടെ പൊടിപൂരമാണ്. വിഷുവിനു മാലപ്പടക്കം പൊട്ടുന്ന പോലെയായിരുന്നു സായിപ്പിനു കിട്ടിയ അടി. അടികൊണ്ടു പൊറുതിമുട്ടി സായിപ്പു തിരിഞ്ഞു നടന്നെങ്കിലും സിഖ് യുവാവ് വെറുതെ വിട്ടില്ലെന്നു മാത്രമല്ല പിന്നാലെ വീണ്ടും പോയി പൊതിരെ കൊടുക്കുകയും ചെയ്തു. സംഭവമെല്ലാം കണ്ട് നിരവധി വിദ്യാർത്ഥികൾ സമീപത്തുണ്ടായിരുന്നെങ്കിലും ആരും മൈൻഡ് പോലും ചെയ്യാത്തതും വീഡിയോയിൽ കാണാം. അടിയുടെ വീഡിയോ യുട്യൂബിൽ ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.