Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി ഇന്ത്യയിലെ ആദ്യ ലെസ്ബിയൻ പരസ്യം

Lesbian Couples

ലെസ്ബിയൻ, ഗേ റിലേഷൻഷിപ്പുകളോട് എന്നും മുഖംതിരിക്കുന്ന ഇന്ത്യൻ ജനതയുടെ ഇടയിലേക്ക് വ്യത്യസ്തമായ പരസ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് വസ്ത്രവിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ അനൗക്. ഫാഷൻ പോർട്ടൽ മിന്ത്രയിലൂടെ പുറത്തു വിട്ട ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ- ദ വിസിറ്റ് എന്ന പരസ്യം ഇതിനകം കണ്ടിരിക്കുന്നത് ലക്ഷങ്ങളാണ്. ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച രണ്ടു യുവതികളെയാണ് പരസ്യത്തിൽ കാണിക്കുന്നത്. ജീവിതത്തിൽ ഇനി പെൺകൂട്ടുകാരി മതി കൂട്ടിനെന്ന കാര്യം ഇരുവരുടെയും മാതാപിതാക്കളെ അറിയിക്കാൻ തീരുമാനിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഇരുവരുടെയും മാതാപിതാക്കളുടെ ഇഷ്ടം പിടിച്ചുകിട്ടാനായി അവർക്കിഷ്ടമാവുന്ന വിധത്തിൽ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ കാണിക്കുന്ന പരസ്യത്തിന് മൂന്നു മിനുട്ടോളം ദൈർഘ്യമുണ്ട്. പല കാര്യങ്ങളിലും പുരോഗതി കൈവന്നെന്ന് അവകാശപ്പെടുമ്പോഴും ഒരേ ലിംഗത്തിൽ പെടുന്നവർ തമ്മിൽ പ്രണയിക്കുന്നതിനെ അംഗീകരിക്കാത്ത ഇന്ത്യൻ സമൂഹത്തിനു നേർക്കുള്ള ചോദ്യം കൂടിയാണ് ദ വിസിറ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.