സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണിപ്പോൾ പ്രേതങ്ങൾ. എവിടെ നോക്കിയാലും പ്രേതങ്ങൾ തന്നെ.. ചില പ്രേത ആപ്പുകളും നമ്മളെ ആപ്പിലാക്കാറുണ്ട്. പേര് വെളിപ്പെടുത്താത്ത ഒരു യുവാവ് പുതിയതായി വാങ്ങിയ ഫോണിലാണ് പ്രേതം, അതും കാമറ റോളിൽ. ഉറക്കത്തിൽ എന്നപോലെ തോന്നുന്ന ഒരുയുവതിയുടെ ചിത്രമാണ് യുവാവിന്റെ ഐ ഫോണിലുള്ളത്.
കണ്ണിന് ചുറ്റും ചതവ് മൂലം ആകെ കറുത്ത പാടുമായി പേടിപ്പെടുത്തുന്ന രൂപമാണിത്. ഫോൺ വാങ്ങിയിട്ട് താൻ ഒരു ഫൊട്ടോ പോലും എടുത്തിട്ടില്ലെന്നാണ് യുവാവ് പറയുന്നത്. ഫൊട്ടോ കൂടുതൽ വ്യക്തമായി കാണാൻ വേണ്ടി അത് തുറക്കാനും പറ്റുന്നില്ലത്രേ.. ഫോണിലെ പ്രേതം എങ്ങനെ വന്നുവെന്നറിയാൻ അടുത്തുള്ള ഫോൺ ഷോപ്പിൽ പോയപ്പോഴാകട്ടെ അവിടുത്തെ ടെക്നീഷ്യനും ദാ ഫോട്ടോ കണ്ടു കണ്ണുംമിഴിച്ചു നിൽക്കുന്നു. അതിനിടെ സംഗതി ഐഫോണിൽ ഡൗൺലോഡ് ചെയ്ത എന്തെങ്കിലും ആപ്പിന്റെ കളിയാകാമെന്നും സംസാരമുണ്ട്. എന്തുതന്നെയായാലും ഫോണിലെ പ്രേതം ഇപ്പോൾ വൈറലാണ്..