Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്ന ചിത്രം വൈറൽ!

Ghost Image മോട്ടോർസൈക്കിൾ അപക‌ടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ആത്മാവിന്റെ സാന്നിധ്യം കാണുന്നുവെന്നു പറഞ്ഞു സോൾ വാസ്ക്യുസ് എന്നയാൾ പങ്കുവച്ച ചിത്രം

ആഘോഷിക്കാൻ കാരണങ്ങൾ കാത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ, പ്രത്യേകിച്ച് പ്രേതകഥകൾ. കെന്റക്കിയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോട്ടോർസൈക്കിൾ അപക‌ടത്തിന്റെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ആത്മാവിന്റെ സാന്നിധ്യം കാണിച്ച് സോൾ വാസ്ക്യുസ് എന്നൊരാളാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. അപക‌ടത്തിൽ മരണമടഞ്ഞയാളുടെ ആത്മാവാണ് കാണുന്നതെന്നാണ് സോളിന്റെ വാദം. മരിച്ചയാളുടെ ശരീരത്തിനു മുകളിലായി മനുഷ്യ ശരീരത്തിനു സമാനമായൊരു വെള്ള രൂപം വായുവിൽ നിൽക്കുന്നതു ചിത്രത്തിൽ വ്യക്തമായി കാണുന്നുമുണ്ട്.

Ghost Image സോൾ വാസ്ക്യുസ്, സോൾ പകർത്തിയ ചിത്രം

സംഭവ സ്ഥലത്തുകൂടി പോകുമ്പോൾ തന്റെ വാഹനത്തില്‍ നിന്നെടുത്ത ചിത്രമാണതെന്നു സോൾ പറയുന്നു. ചിത്രം സൂം ചെയ്ത് ശ്രദ്ധയോടെ നോക്കൂ വായുവിൽ നിൽക്കുന്ന മനുഷ്യരൂപത്തെ കാണാം എന്ന ക്യാപ്ഷനോടെയാണ് സോൾ ചിത്രം പങ്കുവച്ചത്.

ശരീരത്തിൽനിന്ന് ആത്മാവ് വേര്‍പെടുന്ന കാഴ്ച തന്നെയാണ് അതെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നുണ്ട്. ആത്മാവിനെ പകർത്താൻ പറ്റിയ സോളിന്റെ ഭാഗ്യത്തെ പുകഴ്ത്തിയും ഒരുപാടുപേർ രംഗത്തെത്തിയിട്ടുണ്ട്.