യുവാക്കൾക്കിടയിൽ സെക്സ് ചാറ്റിങ് വർധിച്ചു വരികയാണെന്ന് അടുത്തിടെ ഒരു പഠനം കണ്ടെത്തിയിരുന്നു. വാട്സ്ആപ്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് പോലുള്ള സോഷ്യൽ മാധ്യമങ്ങളുടെ കടന്നു വരവോടെയാണ് സെക്സ് ചാറ്റിങിനു പ്രചാരവുമേറിയത്. സെക്സ് ചാറ്റിങ് പാപമാണെന്നും അതു ചെയ്യരുതെന്നുമാണ് പൊതുവെയുള്ള ഭാഷ്യം. പക്ഷേ സെക്സ്ചാറ്റിങ് ആരെയും ദ്രോഹിക്കാത്തിടത്തോളം കാലം അതിനെ എന്തിനു ഭയക്കുന്നുവെന്നാണ് പുതുതലമുറ പറഞ്ഞു വെക്കുന്നത്. സെക്സ്ചാറ്റിങിനു പച്ചക്കൊടി കാണിക്കുന്ന ഒരു കൂട്ടം യുവതികളെ പരിചയപ്പെടുത്തുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
സെക്സ് ചാറ്റിങ്ങോ അയ്യേ എന്നു പറയുന്ന ഭൂരിഭാഗം പേരടങ്ങിയ സമൂഹത്തിൽ സെക്സ് ചാറ്റിങിനെന്താ കുഴപ്പം എന്നു ചോദിക്കുകയാണ് പുതുതലമുറ. സോ എഫ്രിൻ ക്രേ എന്ന യൂട്യൂബർ തയ്യാറാക്കിയ വിഡിയോയിൽ സെക്സ്റ്റിങിനെക്കുറിച്ചുള്ള അഭിപ്രായമാണ് യുവാക്കളോടു ചോദിക്കുന്നത്. സെക്സ് ചാറ്റു ചെയ്യുന്നത് തങ്ങളുടെ ഭര്‍ത്താവിനോടോ കാമുകനോടോ ആണെങ്കിൽ അതിലെന്താണു തെറ്റെന്നാണ് കൂടുതലുംപേരുടെ അഭിപ്രായം