Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടും വിഷമുള്ള പാമ്പു പോലും അവരുടെ പ്രണയത്തിന് മുന്നില്‍ തോറ്റുമടങ്ങി

Wedding Photoshoot ജോണിയും ലോറയും ഫോട്ടോഷൂ‌ട്ടിനിടയിൽ

 യുഎസിലെ കോളറാഡോയില്‍ ഈയടുത്ത് ഒരു വിവാഹം നടന്നു. വിവാഹം ചെയ്തത് സിനിമാതാരങ്ങള്‍ ആയത് കൊണ്ടോ, വിവാഹത്തിന്റെ ആര്‍ഭാടം കൊണ്ടോ അല്ല ഈ കല്യാണം ശ്രദ്ധിക്കപ്പെട്ടത് . ജീവിതത്തിനും മരണത്തിനും ഇടയില്‍ വില്ലനായി കടന്നു വന്ന ഒരു പാമ്പിന്റെ സാന്നിധ്യം കൊണ്ടാണ്. അതും അമേരിക്കയില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാമ്പായ റാറ്റില്‍ സ്നേക്കിന്റെ സാന്നിധ്യം കൊണ്ട്.

വിവാഹശേഷം  ഫോട്ടോഷൂട്ടിന് വേണ്ടി വയലിലേക്ക്  ഇറങ്ങിയ ദമ്പതികളെത്തേടി ഉഗ്രവിഷമുള്ള റാറ്റില്‍സ്‌നേക്കാണ് എത്തിയത്. നമ്മുടെ നാട്ടിലെ അണലി വിഭാഗത്തില്‍ പെടുന്ന റാറ്റില്‍സ്‌നേക്കിന്റെ കടി കൊണ്ടാല്‍ മരണം ഉറപ്പ്. വിവാഹവേഷത്തില്‍ നില്‍ക്കുന്ന വരനാണ് പാമ്പിന്റെ കടി കൊണ്ടത്‌. ഒറ്റനിമിഷം കൊണ്ട് കല്യാണവീട് ശോകമൂകമായി. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വിവാഹജീവിതത്തിലേക്ക് കടന്ന ജോണിയ്ക്കും ലോറ ബെന്‍സണുമാണ് ഇത്തരത്തില്‍ ഒരു ദുര്‍വിധി ഉണ്ടായത്.

അമേരിക്കയിലെ പ്രസിദ്ധമായ ഫോര്‍ട്ട് കോളിന്‍സിലെ കത്തോലിക്ക പള്ളിയില്‍ നിന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഫോട്ടോ സെഷന് ഇറങ്ങിയതാണ് ജോണിയും  ലോറയും. ഫോട്ടോഷൂട്ടുകള്‍ക്ക് ഏറെ പ്രസിദ്ധമായ  ഹോഴ്‌സ്ടൂത്ത് റസര്‍വോയരിലായിരുന്നു സംഭവം. ഫോട്ടോ എടുക്കുന്നതിന് ഇടയിലാണ് അടുത്തെവിടെയോ ഉള്ള വയലില്‍ നിന്നും ഇഴഞ്ഞ് എത്തിയ അണലി വര്‍ഗത്തില്‍ പെടുത്താവുന്ന ഉഗ്രവിഷമുള്ള റാറ്റില്‍ സ്‌നേക് ജോണിയെ കടിച്ചത്.

ചിരിയും സന്തോഷവുമായി ഫോട്ടോഷൂട്ട് പുരോഗമിക്കവെ കാലിനിടയിലൂടെ എന്തോ ഇഴയുന്നതും ചാടുന്നതും അനുഭവപ്പെട്ട ജോണി താഴേക്ക് നോക്കിയപ്പോള്‍ കണ്ടത് റാറ്റില്‍ സ്‌നേക്കിനെ. അമേരിക്കന്‍ വന്‍കരകളില്‍ കണ്ടുവരുന്ന അണലി വര്‍ഗത്തില്‍ പെടുത്താവുന്ന ഉഗ്രവിഷമുള്ള പാമ്പാണ് റാറ്റില്‍ സ്‌നേക്. കടിയേറ്റ ഉടന്‍ വരന്റെ കാലില്‍ ഒരു തരിപ്പ് അനുഭവപ്പെട്ടെങ്കിലും തന്നെ കടിച്ചത് ഒരു പാമ്പാണ് എന്ന്  ജോണിക്ക് മനസിലായില്ല . പിന്നീട് ലോറയുടെ നിര്‍ബന്ധ പ്രകാരം കാലില്‍ നോക്കിയപ്പോഴാണ് കൊത്തുകൊണ്ട പാടുകള്‍ കണ്ടത്.  പിന്നെ ഒട്ടും വൈകിയില്ല ഉടന്‍ തന്നെ ജോണിയുമായി ഫോട്ടോഗ്രാഫേഴ്‌സും ലോറയും  ആശുപത്രിയിലേക്ക് ഓടി.

കടിച്ചത് റാറ്റില്‍ സ്നേക്ക് ആണെന്ന് ആശുപത്രിയില്‍ എത്തിയ ഉടന്‍ മനസിലായി. അണലിക്ക് സമാനമായ ഈ പാമ്പ്‌ കടിച്ചാല്‍ ഉടന്‍ തന്നെ ശരീരം തളരുകയും ചലനശേഷി നഷ്ടപ്പെട്ട് രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യും. ഡോക്ടര്‍മാര്‍ ജോണിയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ പാമ്പ്‌ കടിച്ചെങ്കിലും ശരീരത്തില്‍ വിഷം കടന്നിട്ടില്ലെന്ന് കണ്ടെത്തി. അതായത് വിഷം കുത്തിവെക്കാതെയാണ് ആ പാമ്പ് ജോണിയെ കൊത്തിയത്. അതല്ലെങ്കില്‍  വിഷസഞ്ചിയില്‍ വിഷം ഇല്ലാത്ത സമയത്തായിരുന്നു കടികിട്ടിയത്.

എന്തായാലും ജീവിതം തിരിച്ചു കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ .  ഉഗ്രവിഷമുള്ള പാമ്പുകടിയേറ്റിട്ടും ഒന്നും സംഭവിക്കാത്ത പോലെ ദമ്പതിമാര്‍ റിസപ്ക്ഷന്‍ ചടങ്ങിലേക്ക് കടക്കുകയും ചെയ്തു. ഇരുവരുടെയും പ്രണയത്തിനു മുന്നില്‍ പാമ്പിന്‍ വിഷം തോറ്റു എന്നല്ലാതെ എന്തു പറയാന്‍? 

related stories
Your Rating: