Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് മാത്രമല്ല ഗുസ്തിയും വഴങ്ങും, ഫയൽവാൻ ഹർഭജൻസിങ് ജയിച്ചേ..!

Harbhajan Singh

ഗോതമ്പു പാടങ്ങളുടെ നാട്ടിൽ നിന്നും ഇന്ത്യൻക്രിക്കറ്റ് ലോകത്തിനു ലഭിച്ച പ്രതിഭയാണ് ഹർഭജൻ സിങ്. എന്നാൽ ക്രിക്കറ്റ് ലോകത്തെ ഭാജിയുടെ നേട്ടങ്ങളല്ല ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്, പകരം ഹർഭജൻ സിങ് എന്ന ക്രിക്കറ്റർക്കുള്ളിലെ ഗുസ്തിക്കാരനെയാണ്. ഹർഭജൻ സിങും ഗുസ്തിയുേമാ എന്നു ചിന്തിക്കുന്നവരുണ്ടാകും. സംഗതി ശരി തന്നെയാണ്, പ്രഫഷണല്‍ റെസ്‌ലറെ കൂപ്പുകുത്തിക്കുന്ന ഭാജിയുടെ വിഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.

മധുര പലഹാരങ്ങളും ബാംഗ്റയും നൃത്തവുമൊക്കെ പോലെ പഞ്ചാബികളുടെ മറ്റൊരു പ്രിയപ്പെട്ട കാര്യമാണ് റെസ്‌ലിങ്. 'ദ ഗ്രേറ്റ് ഖലി' എന്ന ദലീപ് സിങ് റാണയും പഞ്ചാബികളുടെ ഈ റെസ്‌ലിങ് പ്രേമത്തിനു കാരണമാണ്. പക്ഷേ ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല അങ്കത്തട്ടിലെ എതിരാളിയെ വിറപ്പിക്കുന്ന പാരമ്പര്യമുള്ള ഗ്രേറ്റ് ഖലിയുടെ സ്ഥാപനത്തിൽ പരിശീലനം നേടിയ റെസ്‌ലർ നമ്മുടെ ഹർഭജൻ സിങിനു മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്.

ബാറ്റും ബോളും മാത്രമല്ല വേണമെങ്കിൽ ഗുസ്തിയും തനിക്കു വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് ഹർഭജൻ. ഗ്രേറ്റ് ഖലിയുടെ CWE എന്ന റെസ്‌ലിങ് അക്കാഡമി സന്ദർശിക്കവേ എടുത്ത വിഡിയോ ആണിത്.ഭാജിയെ വെല്ലുവിളിച്ച ഘടാഘ‌ടിയൻ റെസ്‌ലർ പക്ഷേ ഹർഭജന്റെ ഒരൊറ്റ ഇടിയിൽ തന്നെ നിലപംതിക്കുന്നതു കാണാം. ഖലി ഗുസ്തിയെന്ന കായിക വിനോദത്തെ വാനോളം ഉയർത്തിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാർഥികൾ ഇനിയും ഏറെ പടികൾ കയറാനുണ്ടെന്നതു കൂടി െതളിയിക്കുന്നതാണ് വിഡിയോ.

Your Rating: