Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രൗണിന്റെ നഗ്നചിത്രങ്ങൾ പെട്ടിക്കടക്കാരന്റെ കയ്യിൽ !

eva-2 ഇവാ ബ്രൗണ്‍

വിൽക്കും മുൻപ് ആ ചിത്രങ്ങൾ വെറുതെ ഒന്നു മറിച്ചു നോക്കാൻ തോന്നിയില്ലല്ലോ എന്ന സങ്കടത്തിലാണ് ആ ചെറുകിട കച്ചവടക്കാരൻ. ജർമനിയിലെ ഒരു കെട്ടിടത്തിന്റെ മേൽത്തട്ടിൽനിന്നു കിട്ടിയതാണ് എന്നു പറഞ്ഞ് ഒരു സ്ത്രീയാണ് ഒരു പെട്ടി നിറയെ ചിത്രങ്ങൾ അയാൾക്കു കൊടുത്തത്. ഒരു പുരാവസ്തു തൽപരനെ കണ്ടപ്പോൾ ആ ചിത്രങ്ങൾ അതേപടിയെടുത്തു കൊടുത്തു കിട്ടിയ ചില്ലറ വാങ്ങി. പിന്നീടാണ് അറിയുന്നത് അതിൽ രണ്ടു ചിത്രങ്ങൾ ലോകത്തിലെ അതിപ്രശസ്തയുടെ നഗ്നചിത്രങ്ങളായിരുന്നു. ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രൗണിന്റേത്.

ആൽപൈൻ തടാകത്തിന്റെ കരയിൽ നഗ്നയായി നിൽക്കുന്നതാണു ചിത്രങ്ങളിലൊന്ന്. കൈകള്‍ തലയ്ക്കു പിന്നില്‍ കെട്ടി ചെരിപ്പുകൾ സമീപത്ത് ഊരിയിട്ട് പൂർണ നഗ്നയായി നിൽക്കുന്ന ചിത്രം. തടാകത്തിൽ ബോട്ടിങ് നടത്തുന്നതിനിടെ കുനിഞ്ഞ് നിൽക്കുന്ന നഗ്നചിത്രമാണ് അടുത്തത്. ആ ചിത്രത്തിനു പിന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘On the secluded beach at the Lake Wolfgang. August 1943.’

ഒരു ചിത്രത്തിനു പിന്നിൽ ‘Eva Braun. “A snapshot. A beautiful day on the Black Lake.’ ഇതിൽ എഴുതിയിരിക്കുന്ന ഇവാ ബ്രൗൺ എന്ന പേര് ശ്രദ്ധിച്ചില്ലല്ലോ എന്നായിരുന്നു ഫോട്ടോ വിറ്റ ആ ചെറുകിട കച്ചവടക്കാരന്റെ വിലാപം. ‘ഒൻപതു വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീയാണ് ഈ ചിത്രങ്ങൾ എന്നെ ഏൽപ്പിച്ചത്. അവിടുത്തെ ഒരു എസ്റ്റേറ്റ് വീടിന്റെ മേൽക്കൂരയിലെ പെട്ടിയിൽന്നു കിട്ടി എന്നാണു പറഞ്ഞത്. അതിന്റെ പിന്നിൽ ഇവാ ബ്രൗൺ എന്നെഴുതിയതു ശ്രദ്ധയിൽപെട്ടില്ല. കഷ്ടം എന്നല്ലാതെ എന്നു പറയാൻ...’

eva-1 ഇവാ ബ്രൗണിന്റെ പുറത്തായ നഗ്നചിത്രം, ഹിറ്റ്ലറിനൊപ്പം ഇവാ ബ്രൗണ്‍

പഴയകാല ചിത്രങ്ങളെക്കുറിച്ചു പ്രത്യേകം പഠനം നടത്തിയിട്ടുള്ള മുപ്പതുകാരനായ ബർണാഡിന്റെ കൈയിലാണ് ഈ ചിത്രങ്ങൾ കിട്ടിയത്. ചിത്രങ്ങൾ ഇവാ ബ്രൗണിന്റേതു തന്നെയെന്നു ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിൽ കാണുന്ന ചെരിപ്പുകൾ മുൻപ് ഇവാ ബ്രൗണിന്റെ ചിത്രത്തിൽ കാണപ്പെട്ടതു തന്നെ. ചിത്രം പ്രിന്റ് ചെയ്തിരിക്കുന്ന പേപ്പർ നാസി കാലഘട്ടത്തിൽ ഉള്ളതുമാണ്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലറിന്റെ ഒപ്പം ബങ്കറിൽ കഴിഞ്ഞയാളാണ് കാമുകിയും ഒടുവിൽ ഭാര്യയുമായ ഇവാ ബ്രൗൺ. യുദ്ധം അവസാന ഘട്ടത്തിലേക്കു പ്രവേശിച്ച, ജർമനിയുടെ പരാജയം ഉറപ്പായ സമയത്താണ് ഹിറ്റ്ലർ ഇവാ ബ്രൗണിനെ ഒളിത്താവളത്തിൽ വച്ചു വിവാഹം ചെയ്യുന്നത്. 1945 ഏപ്രിൽ 30നായിരുന്നു ആ വിവാഹം. സാക്ഷികളായി ഏതാനും പട്ടാളക്കാർ മാത്രം. വിവാഹം കഴിഞ്ഞ് 40 മണിക്കൂർ കഴിഞ്ഞപ്പോൾ ഇരുവരും ആത്മഹത്യ ചെയ്തു.
 

Your Rating: