Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാചകന് ഒരു ദിവസം കിട്ടുന്ന വരുമാനം എത്രയെന്നോ?

begging

ഇന്ത്യയിൽ യാചന ഏതാണ്ട് ഒരു തൊഴിൽ പോലെ തന്നെയായിട്ടുണ്ട്. പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിലെല്ലാം യാചകരുടെ എണ്ണം പെരുകുകയാണ്. നിത്യവൃത്തിയ്ക്കു വഴിയില്ലാതെയും ആരോഗ്യം മോശമായതുമൂലവും യാചിക്കുന്നവർ സമൂഹത്തിന്റെ നിവൃത്തികേടുകളാണ്. എന്നാൽ വരുമാനം എന്ന നിലയ്ക്ക് അല്ലെങ്കിൽ സഹായഹസ്തം നീട്ടുന്നവരെ ബോധപൂർവ്വം പറ്റാവുന്നതിലുമധികം ചൂഷണം ചെയ്താലോ? പല യാചകരെയും പരിശോധിച്ചാൽ കാണാം മുന്നിൽക്കൂട്ടിയിട്ട ചില്ലറത്തുട്ടുകളേക്കാൾ കനം കാണും ഒളിപ്പിച്ചു വച്ചവയ്ക്ക്. ഇത്തരത്തിൽ സഹായിക്കാനുള്ള മനസുമായി വരുന്നവരെ ചൂഷണം ചെയ്തു ജീവിക്കുന്ന യാചകരെ തുറന്നു കാണിക്കുകയാണ് ഇൻഡി വൈറൽ വിഡിയോയിലൂടെ.

യാചന ബിസിനസ് ആയി മാറുന്ന അവസ്ഥയെയാണ് ഹൗ മച്ച് എ ബെഗ്ഗർ ഏൺസ് എന്ന വിഡിയോയിൽ കാണിക്കുന്നത്. ഡൽഹിയിലെ ബിരുദധാരിയായ യുവാവാണ് ഇവിടെ യാചകന്റെ വേഷംകെട്ടി തെരുവിലേക്കിറങ്ങുന്നത്. മുഖത്ത് അല്ലറചില്ലറ മെയ്ക്ക്അപ്പും വേഷത്തിലും ഭാവത്തിലും തനി യാചകനുമായതോടെ രണ്ടുമണിക്കൂറിനുള്ളിൽ 200 രൂപയാണ് ഇൗ യുവാവിന് നേടാനായത്. അതായത് ഒരുദിവസം 1000 രൂപ അഥവാ പ്രതിമാസം മുപ്പതിനായിരം രൂപ വരുമാനം. കഷ്ടപ്പെട്ടു പഠിച്ച് ജോലി നേടി അതിലും കഷ്ടപ്പെട്ട് അധ്യാനിച്ച് പണമുണ്ടാക്കുന്നവരെ കളിയാക്കുന്നതിനു തുല്യമാണ് ഇത്തരത്തിലുള്ള വ്യാജരായ യാചകരുടെ വിളയാട്ടങ്ങൾ. കാണാം വിഡിയോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.