Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമാരക്കാരേ വീട്ടിൽ അടച്ചുപൂട്ടി ഇടല്ലേ...

Teenagers

കൗമാരക്കാരായ കുട്ടികളെ വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരുത്തുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; കൗമാരത്തിലെ കൂട്ടുകെട്ടുകൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെ പോസിറ്റീവായി സ്വാധീനിക്കുമത്രേ. വാഷിങ്ടണിൽ നടന്ന ഗവേഷണത്തിൽ നിന്നാണ് കണ്ടെത്തൽ. കൗമാരകാലത്ത് ധാരാളം നല്ല സൗഹൃദങ്ങളുള്ള കുട്ടികൾക്ക് മുതിരുമ്പോൾ ഡിപ്രഷൻ, മനോവിഭ്രാന്തി പോലുള്ള രോഗങ്ങൾ വരാൻ സാധ്യത കുറവാണെന്നാണ് ഗവേഷകർ തെളിയിച്ചത്.

∙കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വളർച്ചയുടെയും വികാസത്തിന്റെയും കാലമാണ് കൗമാരം. ഇക്കാലത്ത് ചിലർ അന്തർമുഖരായി മാറുന്നു. മറ്റു ചിലർ അനാവശ്യമായി ആശങ്കകൾക്ക് അടിമപ്പെടുന്നു. ഇത്തരം സങ്കോചങ്ങളിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താൻ കൂട്ടുകെട്ടുകൾക്കു സാധിക്കും.

∙കൗമാരക്കാരായ കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ സൗഹൃദങ്ങൾ ഉപകരിക്കുന്നു. സമപ്രായക്കാർക്കിടയിൽ ലഭിക്കുന്ന പരിഗണനയും കരുതലും ആശയവിനിമയത്തിനുള്ള അവസരങ്ങളും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

∙മിക്കവരും കൗമാരകാലത്തെ കൂട്ടുകെട്ട് പിന്നീടും തുടരുന്നു. കുട്ടിക്കാലം മുതൽ ഏറ്റവും നന്നായി അടുത്തറിയാവുന്നവരുടെ സൗഹൃദം അവർക്ക് പിന്നീട് മാനസികമായി സുരക്ഷിതത്വം നൽകുന്നു

∙കളിച്ചുതിമിർക്കേണ്ട കാലം കൂടിയാണ് കുട്ടിക്കാലം. സമപ്രായക്കാർക്കൊപ്പമുള്ള കളികൾ കുട്ടികൾക്ക് ശാരീരികമായ ആരോഗ്യത്തിന് നല്ല അടിത്തറയൊരുക്കുന്നു.

∙എതിർലിംഗത്തിൽ പെട്ടവരുടെ സൗഹൃദങ്ങളെയും പ്രോൽസാഹിപ്പിക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.