Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാത്രം പൊ‌ട്ടാതെ ഈ ഷെൽഫ് തുറക്കാൻ സഹായിക്കാമോ? യുവതിയുടെ വൈറൽ പോസ്റ്റ്

Plates പാത്രം പൊ‌ട്ടാതെ ഈ ഷെൽഫ് തുറക്കാൻ സഹായിക്കാമോ? ചിത്രം: ഫേസ്ബുക്

സ്വയം ചെയ്യാൻ കഴിയാത്ത ഒരു കാര്യം വരുമ്പോൾ സഹായം തേടുക എന്നത് ലോകത്തെല്ലാവരും ചെയ്യുന്ന കാര്യമാണ്. ഇവിടെ സംഭവിച്ചതും അതു തന്നെയാണ്. എന്നാൽ ആവശ്യം കേട്ടാൽ നമ്മൾ ഒന്നു ചിരിക്കും, സഹായം ചോദിച്ച രീതിയാകട്ടെ ഇന്റർനെറ്റിലൂടെയും. വളരെ അസാധാരണമായ ഒരു സഹായം തേടലാണ് ഇവിടെ നടന്നത്. 

വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന പ്ലേറ്റുകള്‍ എപ്പോഴോ നിരതെറ്റി. ഏതു നിമിഷവും താഴെ വീഴാറായി ഇരിക്കുകയാണ് പ്ളേറ്റുകൾ, നേരെ വെക്കാമെന്നു കരുതി അലമാര തുറന്നാലാകട്ടെ പാത്രങ്ങൾ തവിടുപൊടി. ഈ അവസ്ഥയിൽ പാത്രങ്ങൾ പൊട്ടാതെ അലമാര തുറക്കണം അതാണ് തായ്‌വാനിൽ  നിന്നുള്ള യുവതിയുടെ ആവശ്യം. വീട്ടുകാരും സുഹൃത്തുക്കളും എല്ലാം തന്നെ യുവതിയെ കയ്യൊഴിഞ്ഞു. 

ഏതു വിധേനയും അലമാര തുറക്കണം എന്ന ആഗ്രഹം കലശമായപ്പോൾ യുവതി അലമാരയുടെ ചിത്രമെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പാത്രങ്ങൾ പൊട്ടാതെ അലമാരതുടക്കാനുള്ള വഴി പറഞ്ഞു തരാമോ എന്ന് പറഞ്ഞു യുവതി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് പതിനായിരങ്ങളാണ് ഷെയർ ചെയ്തത്. ഒപ്പം എങ്ങനെ ഷെൽഫ് തുറക്കാം എന്നതു സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങളും.

എന്നാൽ യുവതിയെ സഹായിക്കുന്നതിനായി ഫലപ്രദമായ ഒരു ഉപദേശം നൽകാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. അതിനാൽ ഈ ചിത്രം കണ്ടു നിങ്ങൾക്കും ഒരു കൈ നോക്കാവുന്നതേയുള്ളൂ.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.