Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോ ...131 മണിക്കൂർ, റെക്കോർഡ് ഡാൻസ്!!!

Dance Representative Image

ഇന്ന് രാജ്യാന്തര ഡാൻസ് ദിനം. ചരിത്രത്തിൽ ഇടം നേടിയ ചില നൃത്തവിശേഷങ്ങൾ അറിയാം.

ഏറ്റവും കൂടുതൽ സമയം ഡാൻസ് കളിച്ചതിന്റെ റെക്കോർഡ് സ്റ്റീവ് സ്റ്റീവൻസ് എന്ന ഇംഗ്ലണ്ടുകാരനാണ്. നൈറ്റ് ക്ലബ് മാനേജരായ ഈ മുപ്പത്തഞ്ചുകാരൻ തുടർച്ചയായി 131 മണിക്കൂറാണ് ഡാൻസ് ചെയ്തത്. പഴങ്കഥയായത് കലാമണ്ഡലം ഹേമലതയുടെ 123 മണിക്കൂറെന്ന റെക്കോർഡ്.

dance സ്റ്റീവ് സ്റ്റീവൻസ്

പുലർച്ചെ മൂന്നു മുതൽ ആറുവരെയുള്ള സമയമായിരുന്നു സ്റ്റീവിന് ഏറ്റവും ബുദ്ധിമുട്ടേറിയത്. ഡാൻസ് കളിക്കുന്നതിനിടയിൽ സ്റ്റീവ് ഉറങ്ങിപ്പോകാതിരിക്കാൻ ചുറ്റും കാണികൾ അലറിവിളിക്കുകയായിരുന്നു.

1,688 പേരുടെ അംബ്രല്ലാ ഡാൻസ്

dance-1 അംബ്രല്ലാ ഡാൻസ്

കുട പിടിച്ച് കളിക്കുന്ന ഡാൻസാണ് അംബ്രല്ലാ ഡാൻസ്. ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത അംബ്രല്ലാ ഡാൻസ് രണ്ടു വർഷം മുൻപ് ജപ്പാനിലാണു നടന്നത്. പ്രാദേശിക ഉൽസവത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ 1,688 പേരാണു പങ്കെടുത്തത്.

Your Rating: