Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പെൺകുട്ടി വെള്ളത്തിനടിയിലോ മുകളിലോ?

Girl Under Water

ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു വിഷയം തുടങ്ങിയാൽ അനുകൂലിച്ചും പ്രതികൂലിച്ചും പിന്നെയങ്ങോട്ട് ചർച്ചകളുടെയും വാഗ്വാദങ്ങളുടെയും ഘോഷയാത്രയായിരിക്കും. ​പ്രത്യേകിച്ച് തർക്കങ്ങളുടെ കാര്യത്തില്‍ രണ്ടുചേരിതിരിഞ്ഞ് മൂർച്ഛ കൂട്ടാന്‍ സോഷ്യൽ മീഡിയ പോലൊരു മാധ്യമം വേറെയില്ല താനും. അടുത്തിടെ ചില ചിത്രങ്ങൾക്കു പുറകെയായിരുന്നു സോഷ്യല്‍ മീഡിയ. ചിത്രത്തിൽ തങ്ങൾക്കു കാണുന്നതല്ല മറ്റൊരു വിഭാഗത്തിനു കാണുന്നത്. അതങ്ങനെ ചൂടൻ ചർച്ചാ വിഷയമാകും. ഇങ്ങനെ നീലയും കറുപ്പും നിറമുള്ള വസ്ത്രമോ അതോ സ്വർണ്ണനിറവും നീലയും കലർന്ന വസ്ത്രമോ എന്ന ചിത്രതർക്കത്തിനും പൂച്ച പടി കയറി മുകളിലേക്കോ താഴേയ്ക്കോ എന്ന കുഴപ്പം പിടിച്ച ചർച്ചകൾക്കും എല്ലാം ഒടുവിലിതാ മററൊരു ചിത്രം വൈറലാവുകയാണ്. ഇവിടെ ഒരു പെൺകുട്ടിയാണ് ഇക്കണ്ട തർക്കങ്ങൾക്കെല്ലാം ആധാരമായിരിക്കുന്നത്.

സംഗതി സിംപിളാണ്, ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം, അവൾ വെള്ളത്തിന് അടിയിലാണോ മുകളിലാണോ ​നിൽക്കുന്നതെന്നൊരു സംശയം. ഒറ്റനോട്ടത്തിൽ കണ്ടാൽ പെൺകുട്ടി വെള്ളത്തിനടിയിലാണ് എന്നു തോന്നുമെങ്കിലും പിന്നീടൊന്നു കൂടി നോക്കിയാൽ തോന്നും പെൺകുട്ടി വെള്ളത്തിലേക്കു എടുത്തു ചാടുകയാണെന്ന്. മസ്കാരി എന്നൊരു റെഡ്ഡിറ്റ് യൂസർ ആണ് ചിത്രം പങ്കുവച്ചത്. എന്തായാലും പുതിയ ചിത്രം പഴയ തർക്കങ്ങളെയെ‌ല്ലാം പിന്തള്ളി മുന്നോട്ടു പോവുകയാണ്.

നിങ്ങളുടെ കണ്ണുകൾ എന്തു പറയുന്നു, ഇവൾ വെള്ളത്തിന് അടിയിലോ മുകളിലോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.