Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയാണേലും നല്ല ഡാൻസുകാരനാ..

Justin Trudeau

മന്ത്രിമാരായിക്കഴിഞ്ഞാൽ മസിലും പിടിച്ചു നടക്കുന്നവരെയല്ലേ നാം കൂടുതലും കണ്ടിട്ടുള്ളത്? പൊതുവേദിയിലും ഉള്ളംതുറന്നു കലാഹൃദയം പുറത്തെടുക്കുന്നവർ വളരെ വിരളമായിരിക്കും. അവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ഒരു പ്രധാനമന്ത്രി. കനേഡിയയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് നല്ല അസൽ നൃത്തം വച്ച് കാണികളുടെ മനസു കവർന്നത്.

നാൽപ്പത്തിമൂന്നുകാരനായ ജസ്റ്റിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ച് നല്ല വശമുണ്ടെങ്കിലും അദ്ദേഹത്തിനുള്ളിലെ കലാകാരനെ കണ്ടവർ കുറവാണ്. ഷാഹിദ് കപൂർ നായകനായ ദിൽ ബോലെ ഹഡിപ്പാ എന്ന ചിത്രത്തിലെ ഹഡിപ്പാ ഗാനത്തിനാണ് ജസ്റ്റിൻ ചുവടുവച്ചത്. പേരിനു രണ്ടു ചൂവടുവച്ച് അങ്ങ് പോയൊന്നുമില്ല കക്ഷി പാട്ടു തീരുന്നവരെ മറ്റു കളിക്കാർക്കൊപ്പം ആസ്വദിച്ചു തന്നെ നൃത്തം ചെയ്തു. വെള്ള കുർത്തയും പൈജാമയുമിട്ട് തകർത്തു നൃത്തം ചെയ്യുന്ന ഈ പ്രധാനമന്ത്രി ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.