Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയ്ക്കായി മന്ത്രി വാങ്ങിയത് ഒരു ലക്ഷത്തിന്റെ വാട്ടർപ്രൂഫ് സാരി !

water-proof-sari ഭാര്യയ്ക്കു വേണ്ടി വാട്ടർപ്രൂഫ് സാരി വാങ്ങുന്ന കർണാടക മുഖ്യമന്ത്രി

ഭാര്യമാർക്കു വേണ്ടി എന്തൊക്കെ വാങ്ങിയാലും മതിയാവില്ല ചില ഭർത്താക്കന്മാർക്ക്. പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന മുഖം കാണാന്‍ ഒരു ഷോപിങ് മാമാങ്കം തന്നെ ന‌ടത്താനും ചില ഭര്‍ത്താക്കന്മാർ തയ്യാറാണ്. ഇത്തരത്തിൽ പ്രിയപത്നിയ്ക്കു വേണ്ടി ഒരു മന്ത്രി ഭർത്താവ് വാങ്ങിക്കൊടുത്തത് എന്താണെന്നറിയാമോ? 1.08ലക്ഷം വിലയുള്ള സാരി. വെറും സാരിയല്ല നല്ല അസൽ വാട്ടര്‍പ്രൂഫ് സാരി. അതായത് വെള്ളം തട്ടിയാലും സംഗതി നനയുകയേയില്ല. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഭാര്യ പാർവതിയ്ക്കു വേണ്ടി വ്യത്യസ്തമാർന്നൊരു സമ്മാനം നൽകിയത്.

ദാവങ്കിരിയിലെ കർണാടക സിൽക് ഇൻഡസ്ട്രീസ് കോർപറേഷന്റെ ഉദ്ഘാടനത്തിനു ശേഷമാണ് മുഖ്യമന്ത്രി സ്പെഷ്യൽ സാരി സ്വന്തമാക്കിയത്. സ്വർണ്ണ നൂലുകളാൽ കൊരുത്തെടുത്ത സാരി സ്ഥലത്തുവച്ചു തന്നെ വെള്ളത്തിൽ മുക്കി വാട്ടർപ്രൂഫ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് മന്ത്രി വാങ്ങിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.