Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനെ കണ്ടു...24 വർഷത്തിനു ശേഷം

06-spl-kidnap-boy-dc കു മകൻ സൻ ബിനിനൊപ്പം 24 വർഷം മുൻപ്

ബെയ്ജിങ് ∙ നീണ്ട 24 വർഷങ്ങളത്രയും മകന്റെ ഫോട്ടോ നെഞ്ചോടു ചേർത്തു കഴിയുകയായിരുന്നു ചൈനക്കാരൻ കു. കാൽ നൂറ്റാണ്ടിലേറെ മുൻപ് ആറ്റുനോറ്റുണ്ടായ ആ ഉണ്ണി ഇപ്പോഴിതാ മുന്നിൽ വന്നു നിൽക്കുന്നു.

സിചുവാൻ പ്രവിശ്യയിലെ ചെങ്ദുവിൽ പച്ചക്കറിക്കട നടത്തുകയായിരുന്നു കു. നാലു വയസ്സുകാരൻ മകൻ സൻ ബിനിനെയും കൂട്ടിയാണ് ഒരു ദിവസം ഇദ്ദേഹം കടയിലെത്തിയത്. പച്ചക്കറി വാങ്ങാൻ വന്നവരോടു സംസാരിച്ച് തിരക്കൊഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ കുട്ടിയെ കാണാനില്ല. മകനെത്തിരഞ്ഞ് നാലുവർഷം അലഞ്ഞെങ്കിലും കുവിനും ഭാര്യ ലോയ്ക്കും നിരാശ മാത്രമായിരുന്നു ഫലം.

അതേസമയം, സൻ ബിനിനെ തട്ടിയെടുത്തവർ അവനെ കുട്ടികളില്ലാത്ത ദമ്പതികൾക്കു വിറ്റിരുന്നു. സ്നേഹസമ്പന്നരായ അവർക്കൊപ്പം വളർന്നെങ്കിലും അവന്റെ മനസ്സെപ്പോഴും സ്വന്തം അച്ഛനമ്മമാർക്കായി തേങ്ങിക്കൊണ്ടേയിരുന്നു. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത് 2010ൽ. സർക്കാർ സഹായത്തോടെ രൂപീകരിച്ച ഡേറ്റാബേസിനു സ്വന്തം ഡിഎൻഎ സാമ്പിൾ കൈമാറുകയായിരുന്നു. ആദ്യം ചെയ്തത്. അത് ഫലം കണ്ടു. പിന്നാലെ, മകനെ കണ്ടെത്തിയെന്ന വാർത്തയുമായി കുവിനും ഫോൺ വിളിയെത്തി.