Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണക്കറുപ്പിന്നേഴഴക്... കറുത്ത സുന്ദരിക്കു പിന്നാലെ സോഷ്യൽ മീഡിയ! 

Lolita തീർത്തും വ്യത്യസ്‍തമായ ഇരുണ്ട നിറവും തീഷ്ണമായ കണ്ണുകളും നീണ്ടു ഇടതൂർന്ന മുടിയുമുള്ള ലോലിത വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിലെ താരമായി...

എണ്ണക്കറുപ്പിന്നേഴഴക് എന്ന് കവി എന്നോ  പാടിയത് ശരിയാണെന്ന് അമേരിക്കൻ സ്വദേശിനിയായ ലോലിതയെ കണ്ടാൽ ആരും സമ്മതിക്കും. നിറം അല്‍പം കുറഞ്ഞതിന്റെ പേരിൽ ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങുന്ന സൗന്ദര്യമോഹികളെ ലോലിത എന്ന എന്ന ഈ കൊച്ചു മിടുക്കി നാണിപ്പിക്കും. ശരീരത്തിന് നിറം നൽകുന്ന കളർ പിഗ്മെന്റുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് മൂലം ഈ മിടുക്കിക്ക് ലഭിച്ചിരിക്കുന്നത് നല്ല ഒന്നാന്തരം എണ്ണക്കറുപ്പാണ്‌. 

വ്യത്യസ്തമായ ഈ കറുപ്പ് നിറം ലോലിത നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഡാർക്ക് ചോക്കലേറ്റിന്റെ നിറമാണ് ലോലിതക്ക് എന്നാണ് സുഹൃത്തുക്കളുടെ പക്ഷം. അത് ശരിയാണ് താനും. ആദ്യമാദ്യം ആരും ശ്രദ്ധിക്കാതിരുന്ന ലോലിതയുടെ സൗന്ദര്യം ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ട ചിത്രത്തിലൂടെ വൈറൽ ആക്കുകയായിരുന്നു. 

Lolita എണ്ണക്കറുപ്പിന്നേഴഴക് എന്ന് കവി എന്നോ  പാടിയത് ശരിയാണെന്ന് അമേരിക്കൻ സ്വദേശിനിയായ ലോലിതയെ കണ്ടാൽ ആരും സമ്മതിക്കും...

തീർത്തും വ്യത്യസ്‍തമായ ഇരുണ്ട നിറവും തീഷ്ണമായ കണ്ണുകളും നീണ്ട് ഇടതൂർന്ന മുടിയുമുള്ള ലോലിത വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിലെ താരമായി. എല്ലാവർക്കും അറിയേണ്ടത് ആരാണ് ഈ 'കറുത്ത സുന്ദരി' എന്നതായിരുന്നു. അതോടെ ടീനേജ് സുന്ദരിയായ ലോലിത ഇന്റർനെറ്റിലെ താരവുമായി. ഹിപ്നോടൈസിങ് ബ്യൂട്ടി എന്നാണ് ലോലിതയുടെ സൗന്ദര്യത്തെ ആരാധകർ പുകഴ്ത്തിയത്. ആരും ഭ്രമിച്ചു പോകുന്ന നിഗൂഢ സൗന്ദര്യം.

ചോക്കലേറ്റ് നിറം മാത്രമല്ല ലോലിതയുടെ പ്രത്യേകത, ദീർഘവൃത്താകൃതിയിലുള്ള മുഖവും, ഇടതൂർന്ന കണ്‍പീലികളും വിടർന്നകണ്ണുകളും ലോലിതയെ വ്യത്യസ്തയാക്കുന്നു. ഏതു വസ്ത്രവും ഏതു നിറവും തനിക്കു ചേരുമെന്നും ലോലിത ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. വ്യത്യസ്തമായ ഈ സൗന്ദര്യം ചർച്ചയായതോടെ ഫാഷൻ ലോകവും ലോലിത എന്ന ഈ സുന്ദരിയെ ശ്രദ്ധിച്ചു. ഇപ്പോൾ നിരവധി മോഡലിങ് അവസരങ്ങളും കക്ഷിയെ തേടിയെത്തുന്നുണ്ട്. 'മെലാനിൻ കിസ്സഡ് ക്വീൻ ' എന്നാണു ലോലിത ഫാഷൻ ലോകത്ത് അറിയപ്പെടുന്നത്. 

Your Rating: