Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കാൻ തുടങ്ങിയ വിമാനത്തിൽ ഓടിക്കയറാനുള്ള യുവാവിന്റെ ശ്രമം, വിഡിയോ

man chasing plane

ഓടുന്ന ബസിനു പുറകെ ഓടുക, ബസിൽ ചാടിക്കയറുക തുടങ്ങിയ മനോഹരങ്ങളായ ആചാരങ്ങൾ നമ്മുടെ നാട്ടിൽ കാണാറുണ്ട്. എന്നാൽ റൺവെയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനത്തിനു പുറകെ ഓടി അതിൽ കയറാൻ ശ്രമിച്ചാലോ ? ലണ്ടനിലെ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ ചാടിക്കയറാന്‍ റണ്‍വേയിലൂടെ ഓടിയ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്.

സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച് മാഡ്രിഡ് എയര്‍പോര്‍ട്ട് റണ്‍വേയിലാണ് ബാഗു തൂക്കിയുള്ള അജ്ഞാതനായ യുവാവിന്റെ ഓട്ടം. മാഡ്രിഡ്-ബാരജാസ് എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ക്രൂ ആണ് ഈ  വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഓഗസ്റ്റ് അഞ്ചിനാണു സംഭവം നടന്നത്. 48 സെക്കന്റ് നീളുന്ന വിഡിയോ ഇതിനകം പത്തുലക്ഷം ആളുകള്‍ കണ്ടു. ഏഴായിരത്തോളം പേര്‍ വിഡിയോ ഷെയർ ചെയ്തു.

സ്‌പെയിനിലെ കനാറിയ ദ്വീപില്‍ വെച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  വൈകിയെത്തുന്ന യാത്രികരെല്ലാം മാഡ്രിഡില്‍ ഇതുപോലെ ഓടാറുണ്ടെന്ന് വിഡിയോയിലെ കുറിപ്പില്‍ പറയുന്നു.
 

Your Rating: