കുഞ്ഞുങ്ങൾക്കു മുലകൊടുക്കുന്നതുപോലും അശ്ലീലമായിക്കാണുന്നവര്‍ അടങ്ങിയ സമൂഹത്തിലാണു നാമിന്നു കഴിയുന്നത്. കുട്ടികൾക്ക് പൊതുമധ്യത്തിൽ വച്ചു മുലകൊടുക്കുന്നതിനെ സദാചാരം ചമഞ്ഞ് എതിർക്കുന്നർ കുറവല്ല. കുഞ്ഞിന്റെ വിശപ്പിനേക്കാൾ പ്രധാനം സദാചാരം ആയിരിക്കുന്ന ഈ കാലത്ത് പ്രസക്തമായ ഒരു വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. സംഗതി മറ്റൊന്നുമല്ല ട്രെയിനിൽ ഒരു കുഞ്ഞിനെ പുതപ്പിനടിയിൽ വച്ച് മുലകൊടുക്കുകയാണ് ഒരു അമ്മ. പക്ഷേ തൊട്ടടുത്തിരിക്കുന്നയാൾ തനിക്ക് ഈ കാഴ്ച്ച ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പരാതിപ്പെടുന്നതാണ് വിഡിയോ. സത്യത്തിൽ സാമൂഹികനന്മ ലക്ഷ്യമാക്കി പുറത്തിറക്കിയ ഒരു പരീക്ഷണ വിഡിയോ മാത്രമാണിത്. മുല െകാടുക്കുന്നതായി അഭിനയിച്ച സ്ത്രീയും എതിര്‍ക്കുന്നയാളും യഥാർഥ അഭിനേതാക്കൾ. ഇത്തരത്തിലുള്ള സംഭവങ്ങളോട് മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുന്നുവെന്നതായിരുന്നു വിഡിയോയുടെ ലക്ഷ്യം.
എന്റെ കുഞ്ഞിനു ഭക്ഷണം വേണം അതുകൊണ്ടാണു മുലകൊടുക്കുന്നതെന്നു പറഞ്ഞിട്ടും യുവാവ് നിര്‍ത്തുന്ന ലക്ഷണമില്ല. യുവതിയോട് മറ്റു ക്യാരേജിലേക്കു മാറിയിരിക്കാൻ പറയുന്നിടം വരെയെത്തി കാര്യങ്ങൾ. ഇതിനിടയിൽ വേറൊരു യുവാവ് തർക്കം തീർക്കാൻ ഇവർക്കിടയിലേക്കു കയറിയിരിക്കുകയും നിങ്ങൾക്കു വേണമെങ്കിൽ മറ്റു ക്യാരേജിലേക്കു പോകാമല്ലോയെന്ന് മറ്റു യുവതികൾ ചോദിക്കുന്നുമുണ്ട്. ആധുനികം എന്നും വിശേഷിപ്പിക്കുന്ന നഗരങ്ങളില്‍പ്പോലും മുലപ്പാൽ പൊതുവേദിയിൽ വച്ചു െകാടുക്കുന്നതിനെ അംഗീകരിക്കാത്ത സാഹചര്യങ്ങളെ തുറന്നു കാണിക്കുകയാണ് ഈ വിഡിയോ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.