Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുളക്കിഴങ്ങും പേനയുമുണ്ടോ; വരുമാനം 6 ലക്ഷം!

potatoe

പണത്തിനായുള്ള പരക്കംപാച്ചിലിലാണ് ഇന്ന് എല്ലാവരും. വരുമാനം വര്‍ധിപ്പിക്കാൻ കൂടുതൽ സമയം ജോലി ചെയ്യാനും ഒന്നിൽക്കൂടുതൽ ജോലികള്‍ ഏറ്റെടുക്കാനും ഓഫീസിൽ തന്നെ കുത്തിയിരിക്കാനും മിക്കവരും തയ്യാറാണ്. പക്ഷേ ഇവരില്‍ പലരും വൈറ്റ് കോളർ ജോലി മാത്രം ചെയ്യാൻ താൽപര്യപ്പെടുന്നവരാണ്. അവർക്കിടയിൽ വ്യത്യസ്തനാവുകയാണ് നോർത്ത് ടെക്സാസ് സ്വദേശിയായ അലക്സ് ക്രെയ്ഗ് എന്ന ഇരുപത്തിനാലുകാരൻ. കുറച്ചു ഉരുളക്കിഴങ്ങും ഒരു പേനയും മാത്രം വച്ച് ക്രെയ്ഗ് മാസം നേടുന്നത് ആറുലക്ഷത്തിൽപ്പരം രൂപയാണ്.

ഉരുളക്കിഴങ്ങു ബിസിനസ് എന്നൊക്കെ കേൾക്കുമ്പോൾ ഏക്കറു കണക്കിന് ഉരുളക്കിഴങ്ങു കൃഷിയായിരിക്കും എന്നൊന്നും വിചാരിക്കല്ലേ. കക്ഷിക്ക് കൃഷിയൊന്നുമല്ല, പക്ഷേ ഉരുളക്കിഴങ്ങു വച്ചൊരു ബിസിനസ് ആണ്. ഒരൊന്നൊന്നര ബിസിനസ്. ഉരുളക്കിഴങ്ങും ഒരു പെന്നും കിട്ടിയാൽ മതി ജീവിതം ലാവിഷ് ആയി ആസ്വദിക്കാനുള്ളത് ക്രെയ്ഗ് നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കും. ചുരുക്കി പറഞ്ഞാൽ ഉരുളക്കിഴങ്ങിൽ സന്ദേശങ്ങൾ എഴുതി അയക്കലാണ് ക്രെയ്ഗിന്റെ ജോലി. എന്താണ് എഴുതേണ്ടതെന്ന് അയക്കുന്ന ആളിനു തീരുമാനിക്കാം. അതിനനുസരിച്ച് സന്ദേശം ഭംഗിയായി എഴുതി ഉരുളക്കിഴങ്ങ് പോസ്റ്റൽ കവറിലാക്കി ക്രെയ്ഗ് സെൻഡ് ചെയ്യും.

potatoe

ഫേസ്ബുക്കും വാട്സ്ആപ്പും ഹൈക്കും ഒന്നും വന്നിട്ടു കാര്യമില്ല, ചില കാര്യങ്ങളിൽ നൊസ്റ്റാൾജിക്കും വ്യത്യസ്തവുമാകാനാണ് ആളുകൾക്ക് ഇന്നും പ്രിയം എന്നും തെളിയിക്കുന്നതാണ് ക്രെയ്ഗിന്റെ വിജയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.