Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലന്തിയെ പേടിച്ച് ഗ്യാസ് പമ്പ് ചുട്ടുകരിച്ചു!

spider

എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്ന പഴഞ്ചൊല്ലു കേട്ടിട്ടേയുള്ളു, ഇപ്പോള്‍ കാണുകയും ചെയ്തു. സംഭവം എന്താന്നല്ലേ.. അങ്ങ് അമേരിക്കയിലെ മിച്ചിഗാനിലാണ് ഇപ്പോള്‍ രസകരമെന്നു തോന്നുമെങ്കിലും തെല്ലൊന്നു പാളിയാൽ ദുരന്തമവുമായേക്കാവുന്ന സംഭവം അരങ്ങേറിയത്. മറ്റൊന്നുമല്ല കാറിനടിയിൽ കിടക്കുന്ന ചിലന്തിയുടെ ശല്യം സഹിക്കവയ്യാതെ ഒരു മനുഷ്യൻ അതിനെ തുരത്തിയതിന്റെ വിഡിയോ ആണിത്.

ചിലന്തിയെ പേടിച്ച് ആ മനുഷ്യൻ അതിനെ കത്തിക്കാൻ തീരുമാനിച്ചു, പക്ഷേ സാധനം ഇരിക്കുന്നത് കാറിലെ ഇന്ധന വാതിലിനു സമീപമാണെന്നു ഓര്‍ക്കണ്ടേ. തീ കൊടുത്തപ്പോഴേയ്ക്കും ഒരൊറ്റ ആളൽ, കക്ഷി പെട്ടെന്നു പിന്നിലേയ്ക്കു മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ. ഗ്യാസ് പമ്പിൽ നിന്നും കാറിലേക്ക് ഗ്യാസ് നിറക്കുന്നതിനിടെയായിരുന്നു അപകടം.

വണ്ടിയ്ക്ക് നിസാര പരിക്കുകളേ പറ്റിയുള്ളു എങ്കിലും ഗ്യാസ് പമ്പ് പൂർണമായും നശിച്ചിട്ടുണ്ട്. ചിലന്തിയെ തനിക്കു ഭയമായതിനാലാണ് തീ കൊടുക്കുമ്പോൾ മറ്റൊന്നും ശ്രദ്ധിക്കാതെ പോയതെന്ന് യുവാവ് പിന്നീടു വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.