Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുക്കർബർഗിന്റെ പുത്തൻ ചിത്രം ആരും ഇഷ്ടപ്പടും

zuckerberg

എവിടെ ആഘോഷമുണ്ടോ അവിടെയെല്ലാം ഫേസ്ബുക്കുമുള്ള അവസ്ഥയാണിന്ന്. പ്രിയപ്പെട്ട നിമിഷങ്ങളും ചിത്രങ്ങളുമെല്ലാം സുഹൃത്തുക്കളിലേക്കെത്തിക്കാൻ ഫേസ്ബുക്കിനോളം മികച്ചൊരു മാധ്യമമില്ല. നമ്മുടെ ഫേസ്ബുക്ക് സ്ഥാപകൻ സുക്കർ ബർഗും പങ്കുവച്ചു ഭാര്യയ്ക്കൊപ്പമുള്ള ഒരു മധുരനിമിഷം. കഴിഞ്ഞ ദിവസമാണ് ഗർഭിണിയായ ഭാര്യ പ്രിസില്ല ചാനുമൊത്തുള്ള ചിത്രം സുക്കർബർഗ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഗർഭിണിയായ ഭാര്യയെ പിന്നിൽ നിന്നും വയറിലൂടെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇതിനോടകം സോഷ്യൽമീഡിയയിൽ ഹിറ്റാണ്.

മൂന്നു തവണ ഗർഭം അലസിപ്പോയതിനാല്‍ സുക്കർബർഗും പ്രിസില്ലയും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പിറക്കാനിരിക്കുന്ന കൺമണിയ്ക്കു വേണ്ടി. കഴിഞ്ഞ മാസം വാനിറ്റി ഫെയർ സമ്മിറ്റിൽ പങ്കെടുക്കവേ പ്രശസ്ത ഫോട്ടോഗ്രാഫറായ ആനി ലെയ്ബോവിറ്റ്സ് എടുത്ത ചിത്രമാണിത്. ചിത്രം പകർത്തിയ ആനിക്ക് നന്ദി പറയുന്നുമുണ്ട് സുക്കർബർഗ്. ഹാർവാർഡ് സർവകലാശാലയിൽ വച്ചു പരിചയപ്പെട്ട ഇരുവരും ഒമ്പതുവർഷത്തെ പ്രണയത്തിനു ശേഷം 2012ലാണ് വിവാഹിതരാകുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.