Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിക്കാൻ അനുമതി തേടി ഒരു പെൺകുട്ടി

by സ്വന്തം ലേഖകൻ
3602899358-Valentia

‘ഇനിയും വേദന സഹിക്കാൻ എനിക്കാകില്ല. ഒരു ഇഞ്ചക്ഷൻ നൽകി നിങ്ങൾക്കെന്നെ എന്നന്നേക്കുമായി ഉറക്കിത്തന്നുകൂടേ.. ദയവു ചെയ്ത് എന്റെ അപേക്ഷ സ്വീകരിക്കണം..‘ ഫെബ്രുവരി 22ന് ചിലിയിലെ വലന്റീന മൊറെയ്റ എന്ന പെൺകുട്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ അഭ്യർഥന വന്നത്. തന്റെ ദയാവധത്തിന് അനുമതി നൽകണമെന്ന് ചിലിയിലെ പ്രസിഡന്റ് മിഷേൽ ബാഷ്ലെറ്റിനോട് ആവശ്യപ്പെടുകയായിരുന്നു ആ പതിനാലുകാരി. പ്രസിഡന്റിനെ നേരിട്ടു കാണണമെന്ന ആഗ്രഹവും വലന്റീന വിഡിയോയിലൂടെ പ്രകടിപ്പിച്ചു. സാന്റിയാഗോയിലെ കാത്തലിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കിടക്കയിൽ വച്ചായിരുന്നു ആ വിഡിയോ ഷൂട്ട് ചെയ്തത്.

ഫെയ്സ്ബുക്ക് പേജിൽ നിന്ന് ഷെയർ ചെയ്ത് വിഡിയോ യൂട്യൂബിലെത്തി. പെട്ടെന്നു തന്നെ അത് വൈറലാവുകയും രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അപ്പോഴാണ് എല്ലാവരും അന്വേഷിച്ചത്. എന്താണ് ദയാവധം ആവശ്യപ്പെടാൻ തക്കവിധത്തിൽ വലന്റീനയ്ക്കു സംഭവിച്ചത്?

സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതക രോഗത്തിന്റെ പിടിയിലായിരുന്നു അവൾ. ശ്വാസകോശത്തെയുൾപ്പെടെ ഇഞ്ചിഞ്ചായി കാർന്നു തിന്നുന്ന ഈ രോഗത്തിന് മരുന്നില്ല. മാത്രവുമല്ല വലന്റീനയുടെ സഹോദരന് ആറു വയസ്സുള്ളപ്പോൾ ഇതേ അസുഖം മാധിച്ച് മരണമടഞ്ഞിരുന്നു. തന്റെ വിധിയും മറ്റൊന്നല്ലെന്ന് അവൾക്കിപ്പോൾ അറിയാം. രോഗം ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ ശ്വസിക്കാൻ പോലും നിലവിൽ കൃത്രിമോപകരണങ്ങളുടെ സഹായം വേണം. മാത്രവുമല്ല ശരീരമാസകലം കൊല്ലുന്ന വേദനയും.

ഒരു മരുന്നിനും തന്റെ വേദന മാറ്റാനാകില്ലെന്നു തിരിച്ചറിഞ്ഞ നിമിഷത്തിലാണ് വലന്റീന ദയാവധം ആവശ്യപ്പെട്ടത്. ചിലിയിൽ ദയാവധം നിരോധിച്ചിരിക്കുന്നതിനാൽ പ്രസിഡന്റിന്റെ പ്രത്യേക അനുമതി തേടിയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ കണ്ടതിനു പിറകെ പ്രസിഡന്റും ചിലിയുടെ ആരോഗ്യമന്ത്രിയും നേരിട്ട് വലന്റീനയെ കാണാനെത്തുകയായിരുന്നു. ഒരു പീഡിയാട്രിഷ്യൻ കൂടിയായ പ്രസിഡന്റിന് എന്തുപറഞ്ഞ് വലന്റീനയെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു. പക്ഷേ ദയാവധത്തിന് അനുമതി നൽകാൻ ഒരു നിർവാഹവുമില്ല. മറിച്ച് മാനസികമായ പിന്തുണയും ആശ്വാസവും നൽകുന്നതിനുള്ള പരമാവധി ചികിത്സ ലഭ്യമാക്കാൻ തീരുമാനമായി. അതിന്റെ ചെലവ് സർക്കാർ വഹിക്കും. വലന്റീനയ്ക്കൊപ്പം ഒരു മണിക്കൂറിലേറെ സംസാരിച്ചു പ്രസിഡന്റ്. അവൾക്കൊപ്പം സെൽഫിയുമെടുത്തു. ന്യൂസ് ഏജൻസികളിലൂടെ രാജ്യാന്തരതലത്തിൽ തന്നെ ആ ചിത്രവും വാർത്തയും ചർച്ചാവിഷയമാവുകയും ചെയ്തു.

മാതാപിതാക്കളുടെ കൂടി അനുമതിയോടെയായിരുന്നു വലന്റീന ദയാവധത്തിന് അഭ്യർഥന നടത്തിയത്. വിഡിയോ പോസ്റ്റ് ചെയ്ത ആ രാത്രി താൻ കരഞ്ഞു തീർക്കുകയായിരുന്നുവെന്നാണ് വലന്റീനയുടെ അച്ഛൻ മൊറെയ്റ പറഞ്ഞത്. പക്ഷേ അദ്ദേഹം ഒന്നുകൂടി പറയുന്നു: ‘ഞാനെന്റെ കുഞ്ഞിനൊപ്പമാണ്. കാരണം ഈ വേദനയെല്ലാം സഹിക്കേണ്ടത് അവളാണ്. അവൾ പറയുന്നത് കേൾക്കാനേ ഞങ്ങൾക്കാകൂ...

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

മരിക്കാൻ അനുമതി തേടി ഒരു പെൺകുട്ടി

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer

The views expressed in Manorama Online/Manorama News interactive sections are those of members of the public and are not necessarily those of the Manorama Online/Manorama News.
Manorama Online reserve the right to fail messages which?
Are considered likely to disrupt