Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോസ്റ്റ് മോഡേൺ ഇന്തോ വെസ്റ്റേൺ

indo-western-dresses

ഇന്തോ വെസ്റ്റേൺ ശൈലിയാണിപ്പോൾ പാർട്ടിവെയറുകളിൽ എവിടെയും. സാരി സാരി ഗൗണായും അനാർക്കലി അനാർക്കലി ഗൗണായും സ്ലിറ്റഡ് സൽവാർ കേപ് ഡ്രസായും രൂപം മാറുന്നു. സിൽക്കിൽ പെൻസിൽ സ്കർട്ടും പിന്നിൽ ട്രാൻസ്പെരന്റായ സാരി ബ്ലൗസുമെല്ലാം ഇന്ത്യക്കാരെ ഇന്ത്യൻ വസ്ത്രം ഉടുപ്പിച്ചുകൊണ്ടുതന്നെ പാശ്ചാത്യം സൗകുമാര്യം അണിയിക്കുന്നു. നോർത്തിന്ത്യൻ ബ്രാൻഡുകളും ഡിസൈനർമാരുമാണ് ഇന്തോ വെസ്റ്റേണിനെ ഏറെയും കൂട്ടുപിടിക്കുന്നത്. ഗൗണിനോട് സാദൃശ്യം പുലർത്തുന്ന രീതിയിൽ സാരി ഉടുക്കലാണ് ഇൗ ശൈലിയിൽ കീശ കാലിയാക്കാതെ ചെയ്യാവുന്ന മികച്ച ഫാഷൻ. പ്രിൻസസ് കട്ടിൽ തുന്നിയ ബാക്ക് ഓപ്പൺ ബ്ലൗസിനൊപ്പം സാരി പുറകിലൂടെ വളച്ച് മുന്നോട്ടിടുന്നത് ഇൗവനിങ് പാർട്ടികളിൽ ട്രെൻഡിയാണ്. ലഹംഗയിൽ മൾട്ടിലയെർ വരുന്നതും ഹാൾട്ടർ നെക്ക് വരുന്നതും ഫ്യൂഷന്റെ ചാരുത നൽകി അണിയുന്ന ആളെ തികച്ചും വ്യത്യസ്തയാക്കുന്നു. അനാർക്കലി ഗൗണിലാകട്ടെ മെർമെയ്ഡ് ടെയിലിനും ട്രാൻസ്പെരന്റ് ബാക്ക് കട്ടിനുമാണ് ആരാധകരേറെ. ഫ്രണ്ടിൽ പല പാളികളുള്ള ഗൗണിൽ ഇന്ത്യൻ ലുക്കിന് കലംകാരിയും വെസ്റ്റേൺ ലുക്കിന് സിൽക്കോ കോഡ്രോയ് യോ ഇടകലർത്തി പാളികൾ നൽകാം. ഇന്തോ വെസ്റ്റേൺ ധരിക്കുമ്പോൾ ആഭരണങ്ങളുടെ കാര്യത്തിൽ മിനിമലിസമാണ് ഉത്തമം. ഫ്രണ്ട് സ്ലിറ്റ്, മൻഡാരി കോളർ എന്നിവയൊക്കെ ഇന്തോ വെസ്റ്റേണിന്റെ മുഖമുദ്രകളാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.