Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്കിൾ ജാക്സണ്‍ ഭ്രമം മൂത്തു; കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ അമ്മ അറസ്റ്റിൽ

jaxon

പോപ് രാജാവായിരുന്ന മൈക്കിൾ ജാക്സണെ അനുകരിച്ച് ഉയർന്ന കെട്ടിടത്തിലെ ജനലിൽ പിഞ്ചുകുഞ്ഞിനെ കയ്യിൽ തൂക്കിയാട്ടിയ മാതാവ് പൊലീസ് പിടിയിലായി. ഇതിന്റെ ചിത്രം പുറത്തു വന്നതോടെയാണ് കേസ്. മൈക്കിൾ ജാക്സൺ ഗാനം റേഡിയോയിൽ വന്നപ്പോഴായിരുന്നു 30ൽ താഴെ മാത്രം പ്രായമുള്ള മാതാവിന്റെ നടപടി. സ്വന്തം കുഞ്ഞിനെ ജനലിലൂടെ പുറത്തേയ്ക്ക് കയ്യിൽ തൂക്കി ആട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. കിഴക്കൻ യോർക്‌ഷെയറിലാണ് സംഭവം.

കുട്ടിയുടെ പിതാവ് ചിത്രം മൊബൈൽ ഫോണിൽ കണ്ടതോടെയാണ് സംഭവം പുറത്തു വരുന്നതും പൊലീസ് കേസെടുക്കുന്നതും. നിയമപരമായ കാരണങ്ങളാൽ യുവതിയുടെ വിശദ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കോടതിയിൽ കുറ്റം സമ്മതിച്ച യുവതി തന്റെ നടപടി ബുദ്ധിശൂന്യതയായെന്ന് പ്രതികരിച്ചു.

2002ലാണ് മൈക്കിൾ ജാക്സൺ തന്റെ രണ്ടാമത്തെ മകൻ ബ്ലാങ്കറ്റിനെ ബർലിനിലെ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് തൂക്കിപ്പിടിച്ചതും സംഭവം വിവാദമായതും. ഇതോടെ മൈക്കിൾ ജാക്സൺന്റെ മനോനില ശരിയല്ലെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.