Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാച്ചി ആകാൻ ന്യൂജെൻ ചോക്കർ

Choker

വീട്ടിൽ നിന്നിറക്കിവിട്ട പൂച്ചക്കുട്ടിയെ പോലാണ് ചില ഡ്രെൻഡുകൾ. പിറ്റേദിവസം വാതിൽ തുറക്കുമ്പോൾ മ്യാവൂ മോണിങ് പറഞ്ഞ് ആളവിടെ ഉണ്ടാകും. ഫാഷൻ ലോകത്തു നിന്ന് ഔട്ടായെന്നു വിചാരിച്ച ചോക്കറിന്റെ വരവുതന്നെ കണ്ടില്ലേ. ടീൻ ഗേൾസിന്റെ കഴുത്തിലാണ് ഇത്തവണ ചോക്കറുകൾ ഇടം പിടിച്ചിരിക്കുന്നത്. നല്ല കറുത്ത നിറത്തിലുള്ള ചോക്കറുകളാണ് ടീൻസിന്റെ പ്രിയചോയ്സ്.

കഴുത്തിലേക്ക് കയറിക്കിടക്കുന്നവയാണ് ചോക്കർ. ടോപ്പിനും ജീൻസിനുമൊപ്പം കറുത്ത നിറത്തിലുള്ള വലിയ പെൻഡന്റോടുകൂടിയ ചോക്കർ ഒപ്പം അൽപ്പം ഇറക്കമുള്ള ഒന്നിലധികം മാലകളും ബോൾഡ് ആന്റ് എലഗന്റ് ലുക്കിന് വേറെന്തുവേണം. മെറ്റൽ ചോക്കർ, ചെറിയ പൂക്കളുള്ളവ എന്നിവയ്ക്കും സാമാന്യം ആരാധകരുണ്ട്. ആഘോഷവേളകൾക്കായി പല ലെയറുള്ള കല്ലുകൾ പതിപ്പിച്ച ചോക്കറുകളെ കൂടെക്കൂട്ടാം. കാഷ്വൽലുക്കിന് വെളുത്ത ഷർട്ടും വണ്ണംകുറഞ്ഞ ലെതർ ചോക്കറുകൾക്കൊപ്പം ടാങ്ക് ടോപ്, ക്രോപ്പ്ഡ് ടീസ് എന്നിവയാണ് ചേരുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.