Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം 19 മാസം; 300ൽ അധികം വാക്കുകൾ വായിക്കുന്ന അത്ഭുത ശിശു

baby reading

പത്തൊൻപത് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് അക്ഷരങ്ങൾ കൂട്ടി വായിക്കുന്ന വിഡിയൊ ഇന്റർനെറ്റിൽ വൈറലാകുന്നു. നോർത്ത് കരോലിനയിൽ നിന്നുള്ള കാർട്ടർ വൈറ്റ്സൈഡ് എന്ന പിഞ്ചുകുഞ്ഞാണ് നടക്കാൻ തുടങ്ങുന്നതിനു മുമ്പു തന്നെ വാക്കുകൾ വായിച്ചു തുടങ്ങിയത്. ഇവന്റെ അമ്മ പകർത്തി ഫേസ്ബുക്കിലിട്ട വിഡിയൊയിലൂടെയാണ് കുട്ടിയെക്കുറിച്ചുള്ള വിവരം പുറം ലോകത്തെത്തുന്നത്.

കാർഡുകളിൽ എഴുതിയിരിക്കുന്ന വാക്കുകൾ ഓരോന്ന് മാറ്റി വായിക്കുന്നതാണ് വിഡിയോയിലുള്ളത്. തലതിരിച്ചു നൽകിയ വാക്ക് നേരെ പിടിച്ചു വായിക്കുന്നതും വിഡിയോയിലുണ്ട്. കുഞ്ഞ് ഈ പ്രായത്തിൽ 50 വരെ എണ്ണുമെന്നും 300ൽ പരം വാക്കുകൾ വായിക്കുമെന്നും മാതാവ് സാക്ഷ്യപ്പെടുത്തുന്നു. പുറത്ത് യാത്ര ചെയ്യുമ്പോഴെല്ലാം ബോർഡുകളെല്ലാം വായിക്കുന്നുണ്ടെന്നും തങ്ങളുടെ അറിവിലുള്ളതിലധികം വാക്കുകൾ കുഞ്ഞിനറിയാമെന്നുമാണ് മാതാവ് കരുതുന്നത്. ഏഴു മാസം പ്രായമായപ്പോൾ മുതൽ കുഞ്ഞ് വാക്കുകൾ തിരിച്ചറിയാൻ തുടങ്ങിയെന്ന് ഇവർ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.