Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോക്കുധാരിയായ മോഷ്ടാവിനെ വെറും ചെരിപ്പു കൊണ്ട് നേരിട്ട ഹീറോ !

Sikh Man

ചെരിപ്പു കാലിൽ ധരിക്കാൻ മാത്രമുള്ളതല്ല ചില അവസരങ്ങളില്‍ കയ്യിലെടുത്തു നന്നായി പെരുമാറാനുള്ളതു കൂടിയാണെന്നു തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരാൾ. തോക്കും പിടിച്ച് മുന്നിലൊരു മോഷ്ടാവ് ഭീഷണിപ്പെടുത്തിയപ്പോൾ അമ്പത്തിയെട്ടുകാരനായ അമ്‌രിക് സിംഗിന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല, കയ്യിലുള്ള ചെരിപ്പെടുത്ത് നന്നായി പെരുമാറുക തന്നെ ചെയ്തു. ന്യൂയോർക്കിലെ സ്റ്റാറ്റ്സ്ബർഗിലെ പെട്രോൾ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വിഡിയോ വൈറലാവുകയാണ് ഇപ്പോൾ. വാർധക്യത്തിലും തെല്ലും ഭയപ്പെടാതെ ധീരതയോടെ പെരുമാറിയ അമ‍രിക് സിംഗിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.

കൗണ്ടറിൽ നിന്നും പണമെടുത്തു തരാൻ ആക്രോശിക്കുകയാണ് മോഷ്ടാവ്. മറുത്തൊന്നും ചിന്തിക്കാതെ അനുസരിച്ചെങ്കിലും മോഷ്ടാവ് ഒരടി പിന്നോട്ടു വച്ച നിമിഷം ചെരിപ്പു വച്ച് മൂക്കിലേക്ക് എറിയുകയും തുടന്ന് കായികമായി നേരിടുകയും ചെയ്തു. തന്നെപ്പോലൊരു പ്രായമായ മനുഷ്യൻ ഒരിക്കലും അത്തരത്തിൽ പെരുമാറില്ലെന്ന് അയാൾ കരുതിയിരിക്കില്ലെന്നും അതാണു തന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്നും അമ്‍രിക് സിംഗ് പറഞ്ഞു. 35 വർഷങ്ങൾക്കു മുമ്പ് പഞ്ചാബിലെ മോഗയിൽ നിന്നും യുഎസിലേക്കു കുടിയേറിയയാളാണ് അമ്‍രിക് സിംഗ്. പത്തൊമ്പതു വർഷമായി പെട്രോൾ സ്റ്റേഷൻ നടത്തുന്ന തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണിതെന്നും അമ്‍രിക് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.