Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35 മക്കളുടെ അച്ഛൻ, ലക്ഷ്യം നൂറു മക്കൾ !

Father ഹാജി ജാൻ മൊഹമ്മദ് ഖിൽജി മക്കൾക്കൊപ്പം

ഹോ സ്കൂളൊന്നു തുറന്നിരുന്നെങ്കിൽ ഒരിത്തിരി സമാധാനം കിട്ടിയേനെ, അപ്പോ നിക്കുമല്ലോ പാടത്തും പറമ്പിലുമുള്ള ഈ ഓട്ടവും ചാട്ടവുമൊക്കെ. ചെറിയ കുട്ടികളുള്ള മിക്കവീടുകളിലെയും അമ്മമാരുടെ സ്ഥിരം പല്ലവിയാണിത്. അപ്പോൾ35 മക്കളുള്ള ഒരു വീടിന്റെ അവസ്ഥയൊന്നു ആലോചിച്ചു നോക്കൂ. ഒരു ചെറിയ സ്കൂളു പോലെയുണ്ടാകുമല്ലേ? കുറച്ചുപേർ പഠിക്കും, കുറച്ചു പേർ കളിക്കും, ഇനി കുറച്ചു പേർ ചിണുങ്ങിയും കരഞ്ഞുമിരിക്കും. മൊത്തത്തിൽ ബഹളമയമായിരിക്കും. പാകിസ്ഥാനിലെ ഒരു വീടിന്റെ ചിത്രമാണിത്. സർദാർ ഹാജി ജാൻ മൊഹമ്മദ് ഖിൽജി എന്നയാള്‍ക്കാണ് മുപ്പത്തിയഞ്ചു മക്കളുള്ളത്. മൂന്നു ഭാര്യമാരുള്ള ജാൻ മൊഹമ്മദിന്റെ ആഗ്രഹം നൂറു മക്കളുടെ അച്ഛനാവുക എന്നതാണത്രേ.

മക്കൾ എത്രത്തോളം കൂടുന്നുവോ അതു തന്റെ മതപരമായ കർമമാണെന്നു വിശ്വസിക്കുന്നയാളാണ് ജാൻ. മെഡിക്കൽ ടെന്കീഷ്യൻ കൂടിയായ ജാനിന്റെ ഇഷ്ടത്തിനു മൂന്നു ഭാര്യമാരുടെയും പിന്തുണയുമുണ്ടത്രേ. ഒരേ കൂരയ്ക്കുള്ളിൽ സാഹോദര്യത്തോടെയാണ് മൂവരും ജീവിക്കുന്ന്, അവർക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ല-ജാൻ പറയുന്നു. വീടിന്റെ ചിലവു ഒരുമാസം 120,000 ആകാറുണ്ട്. ഇതുവരെയും വീട്ടിലെ ചിലവുകൾക്കു വേണ്ടി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലെന്നു പറയുന്നു ജാൻ.

ഭാവിയിൽ ചിലവുകൾ വർധിക്കാനിടയുണ്ടെന്നും കുടുംബത്തിന്റെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും സർക്കാരിൽ നിന്നും സഹായം ആവശ്യപ്പെടാനും ജാനിനു പദ്ധതിയുണ്ട്. ഇനി സർക്കാർ കൈവിട്ടാലും ദൈവം തനിക്കൊപ്പമുണ്ടാകുമെന്നും ജാൻ. മൂത്ത മകൾക്ക് പതിനഞ്ചുും ചെറിയ കുട്ടിക്ക് ഏതാനും ആഴ്ച്ചകൾ പ്രായവുമേയുള്ളു. മൂന്നുവിവാഹവും മാതാപിതാക്കളുട‌െ ഇഷ്ടപ്രകാരമായിരുന്നു. ഇരുപത്തിയാറു വയസുള്ളപ്പോഴായിരുന്നു ആദ്യവിവാഹം. അടുത്ത വർഷം അഞ്ചു മാസത്തെ ഇടവേളകളിൽ മറ്റു രണ്ടുപേരെയും വിവാഹം കഴിച്ചു.

കഴിഞ്ഞില്ല തന്റെ കുടുംബവിശേഷം സോഷ്യൽ മീഡിയയിൽ പരന്നതോടെ അതുവഴിയും തനിക്കിപ്പോൾ വിവാഹ അഭ്യർഥനകൾ നിരവധി വരുന്നുണ്ടെന്നു പറയന്നു ജാൻ. നാലാമതൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലുമാണിപ്പോൾ നാല്‍പ്പത്തിയാറുകാരനായ ജാൻ. പക്ഷേ ജാനിന്റെ പ്രവർത്തിയെ എതിർത്ത് നിരവദി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ബഹുഭാര്യാത്വത്തിന്റെ യഥാർഥ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ജാനിനെപ്പോലെയുള്ളവർ അതു മനസിലാക്കുന്നില്ലെന്നും അവര്‍ വാദിക്കുന്നു.
 

Your Rating: