Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിണീതിക്കെന്താ കുട തനിയെ പിടിക്കാൻ അറിയില്ലേ?

Parineeti Chopra ബായ് ബീച്ചിൽ നടക്കുന്ന പരിണീതിക്ക് അസിസ്റ്റന്റ് കുട പിടിച്ചു നൽകുന്നതായിരുന്നു ചിത്രം.

താരങ്ങളുടെ സ്വകാര്യ ജീവിതം പോലും സമൂഹമാധ്യമത്തിൽ വൈറലാകുന്നത് വളരെ വേഗത്തിലാണ്. താരങ്ങളുടെ വിജയങ്ങൾ മാത്രമല്ല അവര്‍ക്കു സംഭവിക്കുന്ന ചെറിയ പിഴവുകളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കാറുണ്ട്. ഇപ്പോള്‍ ഓണ്‍ലൈൻ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നതും ഒരു നടിയുടെ ഫോട്ടോയാണ്. സംഗതി കുറച്ചധികം പ്രശ്നമായതോടെ താരം ആ ഫോട്ടോ നീക്കം ചെയ്യുകയും ചെയ്തു. മറ്റാരുമല്ല ബോളിവുഡ് ബ്യൂട്ടി പരിണീതി ചോപ്രയാണ് ഈ കഥയിലെ നായിക.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പരിണീതി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഒരു ചിത്രമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം. ദുബായ് ബീച്ചിൽ നടക്കുന്ന പരിണീതിക്ക് അസിസ്റ്റന്റ് കുട പിടിച്ചു നൽകുന്നതായിരുന്നു ചിത്രം. കുട പിടിക്കുന്നതിനു പുറമെ അസിസ്റ്റന്റിന്റെ കൈവശം മറ്റു മൂന്നു ബാഗുകളും ഉണ്ടായിരുന്നു, അതിലൊന്നു പരിണീതിയുടേതാണെന്നതും വ്യക്തം. ഒരു നടിയായെന്നു കരുതി പരിണീതിക്ക് സ്വന്തമായി കുട പിടിക്കാൻ പാടില്ലെന്നുണ്ടോയെന്നാണ് സമൂഹമാധ്യമത്തിൽ ഉയരുന്ന ചോദ്യങ്ങൾ.

ഒരു കുടപിടിച്ചെന്നു കരുതി പരിണീതിയുടെ താരത്തിളക്കത്തിന് യാതൊരു കോട്ടവും സ‌ംഭവിക്കില്ല, കുടയ്ക്കെന്താ നൂറു കിലോ ഭാരം ഉണ്ടോ എന്നിങ്ങനെ പോകുന്നു ചോദ്യശരങ്ങൾ. ചിത്രത്തിന് താഴെ പ്രതിഷേധ കമന്റുകൾ നിറഞ്ഞതോടെയാണ് പരിണീതി ഇൻസ്റ്റഗ്രാമിൽ നിന്നും ഫോട്ടോ നീക്കം ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിലും പരിണീതി ട്രോളുകൾക്ക് ഇരയായിരുന്നു. അന്നൊരു സെൽഫി വിഡിയോയാണ് പരിണീതിക്കു വിനയായത്. സുഹൃത്തിന് പിറന്നാൾ ആശംസ നേർന്നു കൊണ്ടുള്ള വിഡിയോയിൽ 'ഭക്ഷണം കുറയ്ക്കു, മെലിയൂ' എന്നു പരിണീതി പറഞ്ഞിരുന്നു. ഇത് സുഹൃത്തിനെയും വണ്ണമുള്ള മറ്റാളുകളെയും കളിയാക്കുന്നതിന് തുല്യമാണെന്നു പറഞ്ഞായിരുന്നു അന്ന് പരിണീതിയെ ഇരയാക്കിയത്. എന്തായാലും ഒന്നിനു പുറകെ ഒന്നായി വരുന്ന ട്രോൾ മഴ പരിണീതിക്കു ശീലമായെന്നാണു തോന്നുന്നത്.
 

Your Rating: