Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളുകളെ വട്ടംചുറ്റിക്കുന്നൊരു സെൽഫി, സംഗതി ഹിറ്റോട് ഹിറ്റ്!

selfiee ആദ്യത്തെ ഫോട്ടോ മൊബൈൽ വ്യൂ, രണ്ടാമത്തേത് ഡെസ്ക് ടോപ്

കണ്ണാടിക്കു മുൻപിൽ നിന്ന് ചുമ്മാ ഒരു സെല്‍ഫിയെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് ആ പെൺകുട്ടി. പക്ഷേ സംഗതിയങ്ങു കത്തിക്കയറി. ഇപ്പോൾ നെറ്റ്‌ലോകത്ത് വൻ ചർച്ചയുമായി. അതും സ്വപ്നത്തിൽ പോലും കരുതാത്ത വിധം. പെൺകുട്ടി ഇട്ടിരിക്കുന്ന ടോപ്പ് ആണു വിഷയം. ചിത്രം മൊബൈൽ സ്ക്രീനിൽ കാണുമ്പോൾ ഇട്ടിരിക്കുന്ന ടോപ്പ് നിറയെ സ്ട്രൈപ്സ് ഡിസൈൻ. അതേ ചിത്രം കംപ്യൂട്ടറിൽ ഇട്ടു കണ്ടപ്പോൾ ടോപ്പ് പ്ലെയിൻ. ഒറ്റ സ്ട്രൈപ്സ് പോലുമില്ല. ആകെ കൺഫ്യൂഷനായി. ഏതു ചിത്രമാണ് ഒറിജിനൽ എന്നതായി തർക്കം. ആളുകൾ ഷെയർ ചെയ്തു ചെയ്ത് സംഭവം കൈവിട്ടുപോകുകയായിരുന്നു.

#TheDress എന്ന ഹാഷ്ടാഗിൽ ഒരു വസ്ത്രത്തിന്റെ നിറം നീലയോ കറുപ്പോ വെള്ളയോ സ്വർണ നിറമോ എന്നു ചോദിച്ചു സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചത് ഓർമയില്ലേ. ഈ ഡ്രസും അങ്ങനെ ഹിറ്റായിരിക്കുകയാണു സോഷ്യൽ മീഡിയയിൽ. മെഡലിൻ എന്ന പെൺകുട്ടിയാണ് കണ്ണാടിക്കു മുൻപിൽനിന്നു സ്ട്രൈപ് ടോപ്പും ജീൻസുമണിഞ്ഞു സെൽഫിയെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇട്ടിരുന്ന ടോപ്പിൽ ഡിസൈൻ ഉണ്ടെന്നു പെൺകുട്ടി. പക്ഷേ അതേ ചിത്രം കംപ്യൂട്ടർ സ്ക്രീനിൽ വന്നപ്പോൾ എങ്ങനെ പ്ലെയിൻ ആയി? കുഴപ്പം ചിത്രത്തിനല്ല നിന്റെ കണ്ണിനാണെന്നു വരെ കമന്റ് വന്നു. പക്ഷേ എല്ലാം പറ്റിച്ചതു പിക്സൽ എന്നായി കംപ്യൂട്ടർ വിദഗ്ധർ.

ഫോണിന്റെ ചെറിയ സ്ക്രീനിൽ കാണുന്ന ചിത്രത്തിനു റെസല്യൂഷൻ കുറവായിരിക്കും. അതേ ചിത്രം കംപ്യൂട്ടറിന്റെ വലിയ സ്ക്രീനിൽ എത്തുമ്പോൾ പിക്സലിൽ ചെറിയ മാറ്റം വരും. അപ്പോൾ ഡിസൈനും മാറും. സ്ട്രൈപ്സ് ആയത് സ്ട്രൈപ്സ് അല്ലാതെ തോന്നും. നേരെ ഇരുന്നതു വളഞ്ഞതു പോലെ തോന്നും. എന്തായാലും പതിനായിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളുമായി ടോപ്പങ്ങനെ ‘ടോപ്’ ലെവലിലെത്തിയിരിക്കുകയാണിപ്പോൾ.
 

Your Rating: