Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തുന്ന ഗ്യാസ് സിലിണ്ടർ അണയ്ക്കാൻ സധൈര്യം പോലീസുകാരൻ, വിഡിയോ വൈറൽ!

Fire കത്തിക്കൊണ്ടിരിക്കുന്ന സിലിണ്ടര്‍ കെട്ടിടത്തിനു പുറത്ത് എത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍

സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ സേവനത്തിന്റെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പലപ്പോഴും കഠിനാധ്വാനം ചെയ്യാന്‍ ഒരു മടിയുമില്ലാത്ത ഇത്തരത്തിലുള്ള നിരവധി പൊലീസുകാരാണ് ജനങ്ങളെ പല ആപത്ഘട്ടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്. ഇതുപൊലൊരു സാഹസിക പൊലീസുകാരന്റെ വിഡിയോ വൈറലാകുകയാണ് ഇന്റര്‍നെറ്റ് ലോകത്ത്.

ചൈനയിലെ ജിയാംഗ്‌സു പ്രവശ്യയിലാണ് സംഭവം നടന്നത് ചൈനയിലാണ്. ഒരു യുവ പൊലീസ് ഉദ്യോഗസ്ഥന്‍ കത്തുന്ന ഗ്യാസ് സിലിണ്ടറുമായി നിരവധി പേര്‍ താമസിക്കുന്ന റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ നിന്നും പുറത്തേക്ക് ഓടുന്നതാണ് രംഗം. ഒടുവില്‍ സിലിണ്ടര്‍ പുറത്തുകൊണ്ടു പോയി തീ അണയ്ക്കുന്നു. കെട്ടിടത്തിലെ ഒരു അടുക്കളയില്‍ നിന്നാണ് സിലിണ്ടറിന് തീ പിടിച്ചത്. ആപത്തില്‍ പെട്ട വീട്ടുകാര്‍ ഉടന്‍ ഫോണ്‍ വിളിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ പറന്നെത്തുകയും ചെയ്തു.

കത്തിക്കൊണ്ടിരിക്കുന്ന സിലിണ്ടര്‍ കെട്ടിടത്തിനു പുറത്ത് എത്തിക്കുകയാണ് ഏറ്റവും നല്ല പരിഹാരം എന്നു മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അതുമായി സ്റ്റെപ്പുകളിലൂടെ ഓടിയിറങ്ങുന്നത് വിഡിയോയില്‍ കാണാം. സിലിണ്ടറിലെ തീ കെടുത്തിയതോടെ പൊലീസുകാരന് വീരപരിവേഷമാണ് ലഭിച്ചത്. സധൈര്യം അവസരത്തിനൊത്തു പെരുമാറിയതിന് നിരവധി പേരുടെ അഭിനന്ദനവും ലഭിച്ചു. യുട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.