Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയായ അമ്മയ്ക്കൊപ്പം ആറുവയസുകാരിയുടെ കിടിലൻ ഡാൻസ്

Nikki Taylor With Daughter

ഗർഭിണികൾ അടങ്ങിയും ഒതുങ്ങിയും ഇരിക്കണം എന്നു പറയുന്നവർ കാണേണ്ട വീഡിയോ ആണ് ഓൺലൈനിൽ ഇപ്പോൾ വൈറലാകുന്നത്. അമേരിക്കയിലെ കാർബോൺഡൈൽ സ്വദേശിയായ ഗർഭിണിയായ അമ്മയും ആറുവയസുകാരി മകളും ചേർന്നു ഡാൻസ് ചെയ്യുന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എട്ടുമാസം ഗർഭിണിയായ നിക്കി ടെയിലർ എന്ന യുവതി മകൾക്കൊപ്പം നൃത്തം വെക്കുന്ന വീഡിയോ ഇക്കഴിഞ്ഞ 26നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നേരംപോക്കിനു വേണ്ടി ചെയ്ത നൃത്തം ഇത്രത്തോളം ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് നിക്കി പറഞ്ഞു. ആറുവയസുകാരി ജായ്ലിൻ നൽകുന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പ്രശസ്ത ഹിപ്ഹോപ് ഗാനമായ വാച്ച് മീ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകൾ വെക്കുന്നത്. ഗാനരംഗം കണ്ടവരൊക്കെയും നിസംശയം പറയും അമ്മയേക്കാൾ മിടുക്കി കുഞ്ഞു ജായ്ലിൻ തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.