Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാങ്കോ നർത്തകിയ്ക്കൊപ്പം ഒബാമയുടെ ചുവടുകൾ വിവാദമാകുന്നു

obama ടാങ്കോ നർത്തകിയ്ക്കൊപ്പം ചുവടുകൾ വെയ്ക്കുന്ന ഒബാമ

അന്ന് റോം ആയിരുന്നെങ്കിൽ ഇന്ന് ബ്യൂനസ് ഐറിസിൽ ആയെന്നു മാത്രം. അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കെതിരെ മാധ്യങ്ങളിലെങ്ങും വിമർശനങ്ങളുടെ പെരുമഴയാണ്. ബ്രസൽസ് ദുരന്തത്തിൽ നിരവധി അമേരിക്കക്കാർ ഇരകളായപ്പോൾ അർജന്റീനയിൽ ടാങ്കോ നൃത്തമാടിക്കളിക്കുകയാണ് ഒബാമ എന്നാണു വിമർശനം. ക്യൂബൻ സന്ദർശനത്തിനു ശേഷം ബ്രസൽസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കി തിരികയെത്തണമെന്ന ആവശ്യങ്ങളെ നിരാകരിച്ച് അർജന്റീനയുടെ പുതിയ ഭരണാധികാരി മൊറിഷിയൊ മക്രിയെ സന്ദർശിക്കാൻ തന്നെയായിരുന്നു ഒബാമയുടെ തീരുമാനം. 12 വർഷത്തെ ഇടതുഭരണത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ഉദാരവത്കരണത്തിന്റെ വക്താവായി അധികാരമേറ്റ നേതാവാണ് മക്രി.

ഒബാമയ്ക്കും മിഷേലിനുമായി ഒരുക്കിയ വിരുന്നിൽ ടാങ്കോ നൃത്തം അവസാനിച്ചയുടനെ നർത്തകിയാണ് പ്രസിഡന്റിനെ ഒപ്പം ചുവടുവയ്ക്കാൻ ക്ഷണിക്കുന്നത്. ആദ്യം നിരാകരിച്ചെങ്കിലും പിന്നെ ഡാൻസ്ഫ്ലോറിലെത്തിയ ഒബാമ നായികയ്ക്കൊപ്പവും മിഷേൽ നായകനൊപ്പവും ചുവടുവയ്ക്കുകയായിരുന്നു.

Your Rating: