Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അമ്മയ്ക്കു വേണ്ടി നദാൽ കളി നിർത്തിവച്ചു, വിഡിയോ

 Rafael Nadal

ടെന്നീസ് താരം റാഫേൽ നദാൽ മികച്ച കളിക്കാരനാണെന്നതിൽ ആർക്കും സംശയം കാണില്ല. കളിക്കളത്തില്‍ മാത്രമല്ല ഹൃദയവിശാലതയുടെ കാര്യത്തിലും റാഫേൽ നദാൽ ഒട്ടും പുറകിലല്ലെന്നു തെളിയിക്കുന്നൊരു വിഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തി‌ടെ നടന്ന ഒരു എക്സിബിഷൻ മാച്ചിനിടയിൽ കുഞ്ഞിനെ കാണാതായി ഒരമ്മ വിഷമിച്ചപ്പോൾ കളിപോലും നിർത്തിവച്ച് ആ സങ്കടത്തിൽ പങ്കുകൊണ്ടു നദാൽ.

കളി നടക്കുന്നതിനിടയിലാണ് അമ്മ ക്ലാര എന്ന തന്റെ മകൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതു നദാലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആ അവസ്ഥയിൽ കളി തുടരാതെ അമ്മയ്ക്കു കുട്ടിയെ തിരികെ ലഭിക്കുന്നതു വരെ കളിനിർത്തി വച്ച് സഹകരിക്കുകയാണ് നദാൽ ചെയ്തത്. അമ്മയ്ക്കൊപ്പം കാണികളായെത്തിയ ചിലരും മകളെ തിരയാൻ സഹായിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളില്‍ തന്നെ ക്ലാര തന്റെ അമ്മയുടെ കൈകളിൽ സുരക്ഷിതമായി തിരിച്ചെത്തി. ആർപ്പുവിളികളോടെയും ആവേശത്തോടെയുമാണ് ആ കൂടിച്ചേരലിനെ ഗാലറികളിലുള്ളവർ വരവേറ്റത്.

ഗാലറിയിലെ സംഭവത്തോടു സഹകരിച്ചു താല്‍ക്കാലികമായി കളി നിർത്തിവെച്ച നദാലിന്റെ തീരുമാനത്തിന് സമൂഹമാധ്യമത്തിലെങ്ങും അഭിനന്ദന പ്രവാഹമാണ്.

Your Rating: