Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോറടി മാറ്റിയ ക്രിയേറ്റിവിറ്റി, ഈ ഡബ്സ്മാഷിനെ വെല്ലാൻ ആരുണ്ട്?

reshma-1 രേഷ്മാ മേരി

സമൂഹമാധ്യമത്തിൽ സെൽഫി പോലെ ഹിറ്റായ മറ്റൊരു സംഗതിയാണ് ഡബ്സ്മാഷ്. അഭിനയത്തോട് ആവേശമുള്ളവരൊക്കെ സിനിമാ ഡയലോഗുകൾക്കു ചുണ്ടുകൾ ചലിപ്പിച്ചും തകർത്തഭിനയിച്ചും തുടങ്ങി. ഫേസ്ബുക് തുറന്നാൽ ഇഷ്ടംപോലെ ഡബ്സ്മാഷുകൾ കാണാറുണ്ടെങ്കിലും അവയിൽ ചിലതു മാത്രമാണ് കിടിലൻ എന്നു തോന്നിക്കാറുള്ളത്. അത്തരത്തില്‍ ഒരു അടിപൊളി ഡബ്സ്മാഷ് ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

രേഷ്മാ മേരി ജിമ്മി എന്ന പെൺകുട്ടിയാണ് ഡബ്സ്മാഷിൽ അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വച്ചിരിക്കുന്നത്. സത്യത്തിൽ താൻ ബോറടിച്ച നിമിഷങ്ങളില്‍ ചെയ്തുകൂട്ടിയ ഡബ്സ്മാഷ് വിഡിയോകൾ ഇത്രത്തോളം ഹിറ്റാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് രേഷ്മ പറയുന്നു. ബോറടിക്കുമ്പോൾ ഉണ്ടാകുന്ന ക്രിയേറ്റിവിറ്റി എന്നു പറഞ്ഞാണ് വിഡിയോകൾ രേഷ്മ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുള്ളത്.

ഇനി ഇത്രയൊക്കെ അഭിനയിക്കുന്നുണ്ടല്ലോ, സിനിമയിലേക്ക് ഒരു കൈ നോക്കിക്കൂടേ എന്നു ചോദിച്ചാല്‍ അതിനും രേഷ്മ റെഡിയാണ്. അഭിനയത്തിന്റെ എബിസിഡി അറിയില്ലെങ്കിലും ഒരു അവസരം ലഭിച്ചാൽ അതൊരിക്കലും തള്ളിക്കളയില്ലെന്ന് രേഷ്മ പറയുന്നു. എന്തായാലും ഹാസ്യം നിറഞ്ഞ ഡബ്സ്മാഷിലൂടെ സമൂഹമാധ്യമത്തെ കയ്യിലെടുത്തിരിക്കുകയാണ് രേഷ്മ. ഇരുപത്തിയൊന്നുകാരിയായ രേഷ്മ ചങ്ങനാശേരി സ്വദേശിയാണ്.  

Your Rating: