Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിളച്ചുമറിയുന്ന അഗ്നിപർവതത്തിനു മുകളിലൂടെയൊരു സാഹസികയാത്ര, വിഡിയോ

volcano അഗ്നി പർവതത്തിനു മുകളിലൂടെ സ്ളൈഡിങ് ചെയ്യുന്ന റോബർട്ട മാൻസിനോ

തിളച്ചു മറിയുന്ന അഗ്നി പര്‍വതത്തിനടുത്ത് പോയിട്ടുണ്ടോ നിങ്ങൾ? അഗ്നി പര്‍വതം പുകവമിപ്പിക്കാൻ തുടങ്ങുമ്പോൾത്തന്നെ അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെട്ടോടാനാണ് എല്ലാവരും ശ്രമിക്കുക അല്ലേ? ചിലിയിലെ തിളച്ചുമറിയുന്ന വില്ലാരിക്ക എന്ന അഗ്നിപർവ്വതത്തിന് മുകളിലൂടെ സധൈര്യം സ്ളൈഡിങ് ചെയ്യുന്ന റോബർട്ട മാൻസിനോ എന്ന യുവതിയുടെ വിഡിയോ ഒന്നു കാണേണ്ടത് തന്നെയാണ്.

അഗ്നി പര്‍വ്വത്തിന്റെ സാറ്റലൈറ്റ് ചിത്രത്തിന് മുകളിൽ ഒരു സ്പോട്ട് ഡ്രസ് ഫോട്ടാഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നേ ഒറ്റ നോട്ടത്തിൽ മുകളിലത്തെ ചിത്രം കണ്ടാൽ തോന്നൂ. എന്നാൽ ശ്വാസം അടക്കിപ്പിടിച്ചേ ആ വിഡിയോ കാണാൻ സാധിക്കൂ. ഒരു പ്രൊമനോഷണൽ വിഡിയോ ഷൂട്ടിനു വേണ്ടിയാണ് റോബർട്ട മാൻസിനോ ഈ സാഹസത്തിനൊരുങ്ങിയത്.

ഹെലികോപ്റ്ററിൽ നിന്നും അഗ്നി പര്‍വ്വത്തിന് മുകളിലേയ്ക്ക് ചാടുമ്പോൾ ഒരു വിങ് സ്യൂട്ട് മാത്രമാണ് അവർ ധരിച്ചിരിക്കുന്നത്. പാരച്യൂട്ട് തുറന്നു വരുന്നത് വരെ പറന്നു നീങ്ങാൻ ഇത് സഹായിക്കും. വില്ലാരിക്കയുടെ മുകളിലൂടെ തെന്നിപ്പറക്കുന്ന റോബർട്ട മാൻസിനോ സാഹസികതയുടെ പര്യായമായി മാറിയിരിക്കുകയാണ്. അഗ്നി പര്‍വ്വത്തിന്റെ ചൂടും സ്പന്ദനവും പുകയുടെ മണവുമെല്ലാം നന്നായി അനുഭവിച്ചുവെന്ന് റോബർട്ട പറയുന്നു.

റോബർട്ട മാൻസിനോ ഇറ്റാലിയൻ ബേയ്സ് ജംബറും സ്കൈ ഡൈവറും മോഡലും കൂടെയാണ്. ഒരു സാധാരണ മനുഷ്യന് ചെയ്യാവുന്ന സാഹസിക പ്രവർത്തികളുടെ അങ്ങേയറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്, അതും പരുക്കുകളൊന്നും പറ്റാതെ.