Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മരണമാസ് അല്ല കൊലമാസ്; വിഡിയോ കാണാം

Rope

ഗ്രീസിലെ നവാജിയോ ബീച്ച് സാഹസിക സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ഉയർന്നു നിൽക്കുന്ന ക്ലിഫുകളും മനോഹരമായ ബീച്ചും കൂടാതെ തകർന്നു കിടക്കുന്ന ഒരു കപ്പലിന്റെ അവശിഷ്ടവും ബീച്ചിനെ ശ്രദ്ധേയമാക്കുന്നു.

ഇവിടുത്തെ ഉയർന്ന ക്ലിഫിൽ നിന്നും പാരാഗ്ലൈഡിങ് ചെയ്യുന്നത് സാഹസിക സഞ്ചാരികളുടെ ഇഷ്ടവിനോദമാണ്‌. എന്നാൽ അടുത്തിടെ ബേസ് ജംപിങ് നടത്താൻ വന്ന സാഹസികർ, ചാട്ടത്തിൽ അൽപം ക്രിയേറ്റിവിറ്റി കൂടി കലർത്തി വേറെ ലവലിൽ എത്തിച്ചു. 600 അടി താഴ്ചയിലേക്ക് കയർ കെട്ടി സ്പൈഡർമാനെപ്പോലെ തൂങ്ങിയാടി, ഒപ്പം വിഡിയോ സെൽഫിയും എടുത്തു. ചാട്ടത്തിന്റെ ഉദ്വേഗത്തിനൊപ്പം താഴെ ബീച്ചിന്റെ ഭീതിപ്പെടുത്തുന്ന സൗന്ദര്യവും കാണാം. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.