Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്റമ്മോ!!! കാറ്റിൽ പറക്കുന്നത് പ്രേതമോ?

drone

പല്ലിളിച്ചിരിക്കുന്ന തലയോട്ടിയിൽ നിന്നും വെള്ള നിറത്തില്‍ നീണ്ടു കിടക്കുന്ന വസ്ത്രമണിഞ്ഞൊരു രൂപം.. ആകാശനീലമയിൽ ആ രൂപം അങ്ങനെ പാറിപ്പറക്കുകയാണ്... ഒറ്റനോട്ടത്തിൽ ആരും പേടിക്കും ഒരു സംശയവുമില്ല. എന്നാൽ പേടിക്കാൻ വരട്ടെ, ഇതു പ്രേതവും ഭൂതവുമൊന്നുമല്ല, വേഷം കെട്ടിച്ചൊരു ഡ്രോൺ ആണ്.

ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കുന്നതു മുതൽ ബോംബേറു വരെ ചെയ്യാൻ കഴിവുള്ളതാണ് ഡ്രോണുകൾ. പറക്കും തളികയെപ്പോലെ പറക്കുന്ന ഡ്രോണുകള്‍ വ്യത്യസ്ത രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടാലോ​? ഹാലോവീൻ രൂപമണിഞ്ഞ ഡ്രോൺ പറക്കുന്ന കാഴ്ച്ച ഇന്നു വൈറലാവുകയാണ്. പ്രതിബന്ധങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി ഹാലോവീൻ ഡ്രോൺ ഒഴുകിനടക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. സംഗതി പകലായതു നന്നായി, പച്ചപ്പാതിരയ്ക്കു വല്ലോം ആയിരുന്നെങ്കി കാണുന്നയാള്‍ എപ്പോ ബോധം കെട്ടെന്നു ചോദിച്ചാ മതി.