Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മക്കള്‍ ഹിന്ദുവോ മുസ്ലിമോ? ട്വിറ്ററിൽ ചുട്ട മറുപടിയുമായി ശിരീഷ് കുന്ദർ 

Shirish Kunder ശിരീഷ് കുന്ദർ ഭാര്യ ഫറാ ഖാനും മക്കൾക്കുമൊപ്പം

ബോളിവുഡ് സിനിമാ സംവിധായകൻ ശിരീഷ് കുന്ദറിനെയും ഭാര്യയും സംവിധായികയുമായ ഫറാഖാനേയും ജനങ്ങൾ സോഷ്യൽ മീഡിയയിലെ താരമാക്കിയത് ഒറ്റപ്രസവത്തിൽ 3 കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിലൂടെയാണ്. ട്വിറ്റർ അക്കൗണ്ടിലൂടെ ശിരീഷ് കുന്ദർ വീണ്ടും താരമായിരിക്കുകയാണ്. അടുത്തിടെ ശിരീഷ് ഭാര്യ ഫറാഖാനും മക്കൾക്കും ഒപ്പം അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യണ്‍ സന്ദര്‍ശിപ്പോള്‍ ഒന്നിച്ചെടുത്ത ഒരു ഫോട്ടോ ട്വിറ്ററില്‍ ഇട്ടിരുന്നു. ഉടൻ തന്നെ ഫാത്തിമ ആര്യ എന്ന അക്കൗണ്ടിൽ നിന്നും ഒരു ചോദ്യമെത്തി. ശിരീഷിന്റെ 'മക്കള്‍ ഹിന്ദുവാണോ മുസ്ലിമാണോ' എന്നായിരുന്നു ആ ചോദ്യം.

ശിരീഷും ഭാര്യയും വിവിധ മതത്തിൽപ്പെട്ടവരായതിനാലാണ് ഇത്തരമൊരു ചോദ്യം എന്നു ശിരീഷിനും മനസിലായി. എന്നാൽ ഒരു സെലിബ്രിറ്റി എന്ന നിലയിൽ ഏറെ പ്രകോപനം ഉണ്ടായേക്കാവുന്ന ഈ ചോദ്യത്തെ വളരെ സംയമനത്തോടെയാണ് ശിരീഷ് കുന്തർ നേരിട്ടത്. ഇനിയൊരിക്കലും ഇങ്ങനൊരു ചോദ്യം ചോദിക്കാനാവാത്ത വിധം മനോഹരമായ മറുപടി അദ്ദേഹം നൽകുകയും ചെയ്തു. 

നർമം കലർന്ന ഭാഷയിൽ ശിരീഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അടുത്ത ആഘോഷം ഏതാണ് അതു പോലിരിക്കും. കഴിഞ്ഞ മാസം അവര്‍ ക്രിസ്ത്യാനികൾ ആയിരുന്നു'.ശിരീഷ് യാതൊരു സങ്കോചവും കൂടാതെ ഈ ഉത്തരം ട്വീറ്റ് ചെയ്തതോടെ ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായി മാറി. സമൂഹമാധ്യമങ്ങൾ ശിരീഷിന്റെ ഈ ചുട്ടമറുപടി ഏറ്റെടുക്കുകയും ചെയ്തു. 

Your Rating: