Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലമ്പാമ്പിനെ ഉമ്മ വയ്ക്കാൻ ശ്രമിച്ച യുവതിയ്ക്കു കിട്ടിയ എട്ടിന്റെ പണി

Snake Bite മലമ്പാമ്പിനെ ഉമ്മ വയ്ക്കാൻ ശ്രമിച്ച യുവതിയുടെ മൂക്കിൽ പാമ്പു കടിച്ചപ്പോള്‍

പാമ്പുകളെ പലർക്കും പേടിയാണെങ്കിലും ദൂരെനിന്നും കൗതുകത്തോടെ കാണാൻ ഇഷ്ടമുള്ളവരും ഏറെയാണ്. പാമ്പുകളെ പിടിക്കാനും കഴുത്തിലൂടെ അണിയാനും സെൽഫിയെടുക്കാനുമെല്ലാം ആവേശം കൊള്ളുന്നവരുമുണ്ട്. ഇവിടെ മലമ്പാമ്പിനോടു അമിതസ്നേഹം മൂത്ത ഒരു യുവതിയ്ക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. പാമ്പിനോടുള്ള പ്രേമം മൂത്ത് ഒന്നു ഉമ്മ വയ്ക്കാൻ ശ്രമിച്ചതാണ് പക്ഷേ ഉമ്മയൊന്നും പാമ്പിനിഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല യുവതിയുടെ മൂക്കിൽ അസലൊരു കടിയും വച്ചുകൊ‌ടുത്തു. തായ്‍ാലാന്റിലെ മൃഗശാലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചൈനക്കാരിയായ ജിൻ ജിങ് സ്വപ്നത്തിൽപ്പോലും കരുതിക്കാണില്ല പാമ്പിനെ സ്നേഹിച്ചാൽ പണി പിന്നാലെ വരുമെന്ന്. നിസാര പരിക്കുകളേറ്റ യുവതിയെ അപ്പോൾതന്നെ ഫുകെറ്റ് ഇന്റർനാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. വിഷമില്ലാത്ത പാമ്പായതിനാൽ യുവതിയുടെ ജീവന് ആപത്തൊന്നും സംഭവിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.