Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹാറ മരുഭൂമിയിൽ മഞ്ഞുപെയ്യണ കണ്ടിക്ക? 

snow-falls സഹാറ മരുഭൂമിയിൽ മഞ്ഞു പെയ്തപ്പോൾ

മരുഭൂമിയിൽ മഞ്ഞു പെയ്യുന്ന കണ്ടിട്ടുണ്ടോ? അതും ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിൽ? മരുഭൂമിയിൽ മഞ്ഞു വീഴുകയോ ? എന്തു ചോദ്യമാണ് ഇതെന്നു പറഞ്ഞു പുച്‌ഛിച്ചു തള്ളാൻ വരട്ടെ, മരുഭൂമിയിൽ മഞ്ഞു പെയ്യും. കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സഹാറ മരുഭൂമി മഞ്ഞു പുതച്ചു സുന്ദരിയായിരിക്കുകയാണ്. 

snow-falls-1 സഹാറ മരുഭൂമിയിൽ മഞ്ഞു പെയ്തപ്പോൾ

വിശ്വസിക്കാൻ കഴിയുന്നില്ല എങ്കിലും സംഗതി സത്യമാണ്. നോർത്ത് അമേരിക്കയുടെ ഭാഗമായ ഈ മരുഭൂമിയിൽ അപൂർവങ്ങളിൽ അപൂർവമായാണ് മഞ്ഞു പെയ്യുന്നത്. അമേരിക്കൻ ഫൊട്ടോഗ്രാഫർ ആയ കരീൻ ബൗചേറ്റാറ്റ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ചുട്ടു പഴുത്തു കിടന്നിരുന്ന സഹാറയുടെ മണ്ണ് , നനഞ്ഞു കുതിർന്ന്, തണുത്തു കിടക്കുന്ന കാഴ്ച ഒരു സുഖം തന്നെയാണ്.