Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണിയ രാജീവ് വിവാഹം, വിഡിയോ വൈറലാകുന്നു

sonia-rajiv

വിവാഹങ്ങളും സൽക്കാരങ്ങളും നിമിഷ നേരം കൊണ്ട് വൈറലാകുന്ന കാലമാണിത്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രശസ്തരുടെയെല്ലാം ആഘോഷങ്ങൾ ഇന്റർനെറ്റിൽ ഒന്നു പരതിയാൽ കിട്ടും. പക്ഷേ വർഷങ്ങൾക്കു മുമ്പ് സോഷ്യൽ മാധ്യമങ്ങൾ ഒട്ടുമേ പ്രചാരത്തിൽ അല്ലാതിരുന്ന കാലത്തു നടന്നൊരു സെലിബ്രിറ്റി കല്യാണം ഇന്നു വൈറലാവുകയാണ്. ചെറുക്കനെയും പെണ്ണിനെയും നിങ്ങൾ നന്നായി അറിയും മറ്റാരുമല്ല, മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും ഇപ്പോഴത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും വിവാഹ വിഡിയോ ആണത്. ബ്ലാക്ക് ആൻറ് വൈറ്റ് നിറത്തിലുള്ള വിഡിയോയിൽ നവദമ്പതികൾ പൂമാല കൈമാറുന്നതും ഔദ്യോഗിക രേഖകളിൽ ഒപ്പു വെക്കുന്നതുമെല്ലാം കാണാം. ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് പൊതുജനങ്ങൾക്കായി ആർക്കൈവിൽ സൂക്ഷിച്ചിരുന്ന വിഡിയോ പുറത്തുവിട്ടത്.

പരമ്പരാഗത രീതിയിലുള്ള ബന്ധാഗാലയും സഫായുമണിഞ്ഞ ഇരുപത്തിമൂന്നുകാരന്‍ രാജീവും സാരി അണിഞ്ഞെത്തിയ ഇരുപത്തിയൊന്നുകാരി സോണിയയും വിവാഹത്തിനു ശേഷം കേക്ക് മുറിക്കുന്ന ചടങ്ങുമുണ്ട്. അന്നത്തെ പ്രധാനമന്ത്രിയും രാജീവ് ഗാന്ധിയു‌ടെ അമ്മയുമായ ഇന്ദിരാഗാന്ധിയും പ്രസിഡന്റ് സാക്കിർ ഹുസൈൻ, രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധി, വിജയ് ലക്ഷ്മി പണ്ഡിറ്റ്, സോണിയയുടെ ബന്ധുക്കൾ എന്നിവരെ ചടങ്ങിൽ കാണാം.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.