Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിലും മനോഹരമായെങ്ങനെ അഭിനയിക്കും? വൈറലായി സൗഭാഗ്യയുടെ വലന്റൈൻസ് സ്പെഷൽ ഡബ്സ്മാഷ്

sowbhagya സൗഭാഗ്യ വെങ്കിടേഷ്

ഡബ്സ്മാഷിലൂടെ സമൂഹമാധ്യമത്തിൽ താരമായ സുന്ദരി ആരാണെന്നു ചോദിച്ചാൽ ഒട്ടും താമസിയാതെ വരും മറുപടി അതു നമ്മുടെ സ്വന്തം സൗഭാഗ്യ വെങ്കിടേഷ് ആണെന്ന്. നടി താരാ കല്ല്യാണിന്റെ പുത്രിയാണീ ഡബ്സ്മാഷ് രംഗത്തെ റാണി. ഏതു സിനിമയിലെയും രംഗങ്ങൾ അതേ തന്മയത്വത്തോടെ അഭിനയിച്ചു കാണിക്കുന്ന സൗഭാഗ്യക്ക് സിനിമാ നടിമാർക്കുള്ളതിനേക്കാൾ ആരാധകരാണ് ഫേസ്ബുക്കിലുള്ളത്. വലന്റൈൻസ് ഡേ പ്രമാണിച്ച് സൗഭാഗ്യ പുതുതായി ചെയ്ത ഡബ്സ്മാഷ് വിഡിയോയും വൈറലായിരിക്കുകയാണ്.

സില്ലിന് ഒരു കാതൽ എന്ന ചിത്രത്തിലെ രംഗത്തിലാണ് സൗഭാഗ്യ അസാമാന്യ അഭിനയം കാഴ്ച്ചവച്ച് വീണ്ടും ആരാധക ഹൃദയത്തിൽ കയറിക്കൂടിയത്. ചിത്രത്തിൽ സൂര്യയും ഭൂമിക ചാവ്‍ലയും ചേർന്നഭിനയിക്കുന്ന രംഗമാണ് സൗഭാഗ്യ ചെയ്തത്. ഭൂമികയുടെ കഥാപാത്രം എത്ര മനോഹരമാക്കിയോ അത്രത്തോളം തന്നെ മികച്ചതാണ് സൗഭാഗ്യയുടെയും അഭിനയം. വാലന്റൈൻസ് പ്രമാണിച്ചു കുറച്ച് റൊമാൻസ് ആയേക്കാം എന്ന കാപ്ഷൻ നൽകിയാണ് താരം വിഡിയോ പങ്കുവച്ചത്.

നാലുമിനിറ്റു ദൈർഘ്യമുള്ള സെൽഫി വിഡിയോക്ക് ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹമാണ്. നർത്തകി കൂടിയായ സൗഭാഗ്യയുടെ മുമ്പത്തെ ഡബ്സ്മാഷ് വിഡിയോകളും വൻഹിറ്റുകളായിരുന്നു. സെൽഫി വിഡിയോകളിലൂടെ അതുല്യമാർന്ന പ്രകടനം കാഴ്ച്ച വെക്കുന്ന ഈ സുന്ദരിക്ക് ഇപ്പോൾ തന്നെ പതിനയ്യായിരത്തിൽപ്പരം ഫോളോവേഴ്സ് ആണുള്ളത്.

Your Rating: